അത് തുടരാന്‍ താല്പര്യം ഇല്ലാത്ത ഒരാളെ ബലമായി ശാരീരികബന്ധത്തില്‍ എത്തിക്കുന്നത് റേപ്പ് തന്നെയാണ്

നിര്‍മാതാവ് വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇരയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളായെത്തിയിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ഒരു വട്ടം അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വട്ടം consensual sex നടന്നെന്ന് വച്ച്…

നിര്‍മാതാവ് വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇരയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളായെത്തിയിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ഒരു വട്ടം അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വട്ടം consensual sex നടന്നെന്ന് വച്ച് പിന്നീട് അത് തുടരാന്‍ താല്പര്യം ഇല്ലാത്ത ഒരാളെ ബലമായോ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ ശാരീരികബന്ധത്തില്‍ എത്തിക്കുന്നത് rape തന്നെയാണെന്ന് ശ്രുതി രാജന്‍ പയ്യന്നൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു വട്ടം അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വട്ടം consensual sex നടന്നെന്ന് വച്ച് പിന്നീട് അത് തുടരാൻ താല്പര്യം ഇല്ലാത്ത ഒരാളെ ബലമായോ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ചോ ശാരീരികബന്ധത്തിൽ എത്തിക്കുന്നത് rape തന്നെയാണ്. Consent withdraw ചെയ്ത ഒരാളെ അയാൾ മദ്യലഹരിയിൽ ആയിരിക്കേ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുന്നത് sexual abuse തന്നെയാണ്. മുന്നേ ‘കൂടെ കിടന്നു’ എന്നത് ആഗ്രഹിക്കുമ്പോഴൊക്കെ കൂടെ കിടത്താൻ ഉള്ള ലൈസൻസ് അല്ല. ആദ്യം consensual ആയിട്ട് ബന്ധപ്പെട്ടത് അവസരങ്ങൾക്ക് വേണ്ടിയോ power position ൽ ഉള്ള ആൾ manipulate ചെയ്തതിന്റെ ഭാഗമായോ ആവാം. പക്ഷേ പിന്നീട് ആ consent withdraw ചെയ്ത സന്ദർഭങ്ങളിൽ സമ്മതമില്ലാതെ ലൈംഗികചൂഷണം ചെയ്യുന്നതിനെ abuse അല്ലെന്ന് വായിക്കുന്നത് തീരെ മനസ്സിലാകുന്നില്ല. അതിപ്പോ മുന്നേ അവർ എത്ര നല്ല terms ൽ ആയിരുന്നവർ ആണെങ്കിലും അവർ ആ സമയം എത്ര നന്നായി enjoy ചെയ്തിരുന്നെങ്കിലും അതിൽ നിന്ന് പുറത്തു വന്ന ഒരാളെ, അയാളുടെ choice നെ respect ചെയ്യാതെ power ഉം ശാരീരികബലവും ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് is crime. സിനിമാരംഗത്തൊക്കെ ലൈംഗികചൂഷണം ഇഷ്ടം പോലെ നടക്കുന്നുണ്ട് എന്ന് നമുക്ക് അറിയാവുന്ന കാര്യമായിട്ടും ആരോപണവിധേയന്റെ വാക്കുകൾ വിശ്വസിക്കാം, വിക്ടിമിന്റെ വാക്കുകൾ വിശ്വസിക്കാൻ ആണ് പ്രയാസം.
ഇനി, റോൾ തരാമെന്നു പറഞ്ഞ് സെക്‌സിന് നിർബന്ധിക്കുന്നത് തന്നെ ചൂഷണം ആണ്. അതിൽ consent involve ആകുന്നുണ്ടെങ്കിലും power position ൽ ഉള്ള ആളുടെ ഈയൊരു condition ആണ് അതിലേക്ക് എത്തിക്കുന്നത്. സ്വാഭാവികമായി രണ്ടുപേർ sexually ബന്ധപ്പെടുന്നതിലെ terms അല്ല അവിടെ. ഒരാൾ അർഹിക്കുന്ന കാര്യം അയാൾക്ക് ഇതൊന്നുമില്ലാതെ തന്നെ കിട്ടേണ്ട കാര്യമാണ്. പക്ഷേ അതിന് ഇങ്ങനെയൊരു condition വച്ച് ആ condition നിറവേറ്റുന്നതിലൂടെ മാത്രം അത് സാധ്യമാക്കുന്നത് ചൂഷണം ആണ്. ഒരാളുടെ നിസ്സഹായതയെ, powerless ആയ അവസ്ഥയെ, പാഷനെ, ആഗ്രഹത്തെ ഒക്കെ ചൂഷണം ചെയ്യലാണ്.