പ്രേക്ഷകരുടെ മുന്നിലേക്ക് കല്യാണിയേയും കാളിദാസനേയും എത്തിച്ചത് എന്തിനുവേണ്ടി ? മനസ്സ്തുറന്ന് ശ്രുതി രാമചന്ദ്രന്‍

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ശ്രുതി സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഈ അവാർഡ്…

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ശ്രുതി സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഈ അവാർഡ് ലഭിച്ചത് എന്ന് താരം പറഞ്ഞിരുന്നു,  ഇത്തവണത്തെ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാര്‍ഡ് ആയിരുന്നു ശ്രുതിയ്ക്ക് ലഭിച്ചത്. ആദ്യമായി ശ്രുതി ഡബ്ബ് ചെയ്തതിന് തന്നെ അവാർഡ് ലഭിച്ചത് ഒരുപാട് സന്തോഷം തന്നു എന്നുതാരം പറഞ്ഞിരുന്നു.

ശ്രുതി തിരക്കഥ ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘ഇളമൈ ഇതോ ഇതോ’. ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്, മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിന്നും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം, ഒരു പ്രമുഖ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
നടിയുടെ ഭര്‍ത്താവും സംവിധായകനുമായ ഫ്രാന്‍സിസുമായി ചേര്‍ന്നാണ് ശ്രുതി തിരക്കഥ പൂര്‍ത്തിയാക്കിയത്. പ്രായമുള്ളവരുടെ പ്രണയ കഥ വളരെ മനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ലോക്ഡൗണില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് ആണ് ശ്രുതി.

പ്രായമായ ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ക്രൂ അംഗങ്ങളടക്കം അഞ്ചില്‍ കൂടുതല്‍ ആളുകളും പാടില്ല. അങ്ങനെയാണ് ജയറാം സാറിലും ഉര്‍വശി മാമിലും എത്തിയത്. സത്യത്തില്‍ ജയറാം സാറിനെക്കാളും ഉര്‍വ്വശി മാമിനേക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസില്‍. പ്രണയിക്കുമ്ബോള്‍ ചെറുപ്പമാകും എന്ന ആശയമായിരുന്നു ചിത്രത്തിന്. അതുകൊണ്ടാണ് കാളിദാസിനെയും കല്യാണിയെയും കൂടി ഉള്‍പ്പെടുത്തിയത് – എന്നാണ് ശ്രുതി പറയുന്നത്.