വിവാഹ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയനടി ; ആശംസകളുമായി ആരാധകർ ! താരത്തെ മനസ്സിലായോ ?

മലയാള സിനിമയിലൂടെ അഭിനയലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് ശ്രുതി ഹരിഹരൻ. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രുതിയുടെ സിനിമ പ്രവേശനം. എന്നാൽ ആ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കാതായതോടെ താരത്തെ പിന്നീട് മലയാള സൈൻമെയയിൽ…

മലയാള സിനിമയിലൂടെ അഭിനയലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് ശ്രുതി ഹരിഹരൻ. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രുതിയുടെ സിനിമ പ്രവേശനം. എന്നാൽ ആ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കാതായതോടെ താരത്തെ പിന്നീട് മലയാള സൈൻമെയയിൽ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ കന്നഡ സിനിമയിൽ സജീവമായിരുന്നു താരം. കന്നഡയിലെ ആദ്യ ചിത്രം ബിതന്നെ വലിയ വിജയം ആയതോടെ നിരവധി മികച്ച അവസരങ്ങൾ ആണ് താരത്തെ തേടി പിന്നാലെ എത്തിയത്. കന്നഡ സിനിമയിലെ തിരക്കുള്ള താരമായി ശ്രുതി മാറുകയായിരുന്നു. തുടർന്ന് കന്നഡ സിനിമയിൽ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി രൂപീകരിയ്ക്കുകയും ചെയ്തു താരം. സോഷ്യൽ ഇൻഡ്യയിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. വിവാഹ ദിവസം എടുത്ത ചിത്രങ്ങൾ ആണ് ഇത്. ചുവന്ന പട്ടു സാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. 2018 വർഷത്തിലായിരുന്നു താരം വിവാഹിതയായത്. റാം കുമാർ എന്നാണ് ഭർത്താവിൻറെ പേരുകൾ.ഇദ്ദേഹം ഒരു മാർഷ്യൽ ആർട്ടിസ്റ്റ് ട്രെയിനർ ആണ്. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്. 2019 വർഷത്തിലായിരുന്നു മകൾ ജനിക്കുന്നത്. ജാനകി എന്നാണ് മകളുടെ പേര്. ഇപ്പോഴും സിനിമയിൽ സജീവമാണ് ശ്രുതി ഹരിഹരൻ. എന്തുകൊണ്ടാണ് ഇപ്പോൾ വിവാഹചിത്രങ്ങൾ വീണ്ടും പങ്കുവെച്ചത് എന്ന കാര്യത്തിൽ ആരാധകർ ഇപ്പോഴും താരത്തോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വിവാഹചിത്രങ്ങൾ പങ്കുവയ്ക്കാൻ ആനിവേഴ്സറി ആവേണ്ട കാര്യമില്ല എന്നും എപ്പോൾ വേണമെങ്കിലും പങ്കുവയ്ക്കാം എന്നുമാണ് നടി ചിത്രങ്ങൾക്ക് താഴെ നൽകിയ ക്യാപ്ഷൻ. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.