‘ഗോൾഡൻ ഗ്ലോബ്’ സംഗീതസംവിധായകൻ എംഎം കീരവാണിക്ക് നന്ദി പറഞ്ഞ് എസ്എസ് രാജമൗലി

ഇന്ത്യൻ സിനിമയ്ക്ക് 2023 ജനുവരി 11 മറക്കാൻ പറ്റാത്തൊരു ദിവസമായിരിക്കും. 14 വർഷങ്ങൾക്ക് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടുമെത്തിയിരിക്കുകയാണ് ഇന്ത്യയിലേക്ക്. അതും ഒരു തെന്നിന്ത്യൻ ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം എന്നത് മറ്റൊരു പ്രത്യേകതയാണ്.…

ഇന്ത്യൻ സിനിമയ്ക്ക് 2023 ജനുവരി 11 മറക്കാൻ പറ്റാത്തൊരു ദിവസമായിരിക്കും. 14 വർഷങ്ങൾക്ക് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടുമെത്തിയിരിക്കുകയാണ് ഇന്ത്യയിലേക്ക്. അതും ഒരു തെന്നിന്ത്യൻ ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം എന്നത് മറ്റൊരു പ്രത്യേകതയാണ്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആർ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയത്.

ഇപ്പോഴിതാ സിനിമയ്ക്ക മനോഹര ഗാനം സമ്മാനിച്ച സംഗീതസംവിധായകൻ എംഎം കീരവാണിക്ക് നന്ദി പറയുകയാണ് . ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി. രാജമൗലി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് ”വാക്കുകളില്ലാത്ത സംഗീതത്തിന് അതിരുകളില്ല. അഭിനന്ദനങ്ങൾ”. കടുത്ത മത്സരത്തിനൊടുവിൽ റിഹാന, ലേഡിഗാഗ , ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരെ പിന്തള്ളിയാണ് കീരവാണിയുടെ ഹിറ്റ് ഗാനെ ഒന്നമതായത്.


രാഹുൽ സിപ്ലിഗഞ്ചും എംഎം കീരവാണിയും ചേർന്ന് പാടിയ ‘നാട്ടു നാട്ടു പാടിയത്.ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വീകരിക്കാൻ എംഎം കീരവാണിയും ഭാര്യ ശ്രീവല്ലിയും എത്തിയിരുന്നു.”ഈ അഭിമാനകരമായ അവാർഡിന് വളരെ നന്ദി, ഈ അവാർഡ് എസ്എസ് രാജമൗലിയുടെ വീക്ഷണത്തിന് അവകാശപ്പെട്ടതാണെന്നും എന്റെ ജോലിയെ നിരന്തരം വിശ്വസിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. കീരവാണി പറഞ്ഞത്. എആർ റഹ്‌മാൻ പുരസ്‌കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്.