എല്ലാവരോടും എന്നെ പൊക്കിയടിക്കണം കനകമ്മയെ പൊക്കിയടിച്ച് യുവാവ് !!

പ്രേക്ഷക പ്രശംസകൊണ്ട് നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടയുകയാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച ‘ജയ ജയ ജയ ജയ ഹേ’. സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെയിയത്. ഇപ്പോൾ ഈ സിനിമയിലെ ബേസിലിന്റെ…

പ്രേക്ഷക പ്രശംസകൊണ്ട് നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടയുകയാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച ‘ജയ ജയ ജയ ജയ ഹേ’. സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെയിയത്. ഇപ്പോൾ ഈ സിനിമയിലെ ബേസിലിന്റെ ‘അമ്മ വേഷം കൈകാര്യം ചെയ്ത അമ്മയെക്കുറിച്ച് വാചാലനായിരിക്കുകയാണ് യുവാവ് യുവാവിന്റെ പോസ്റ്റ് ഇങ്ങനെ : എറണാകുളത്ത് ഞാൻ ജോലി ചെയ്യുന്ന ഫാർമസിയിൽ ഒരു ദിവസം രാവിലെ ഇവർ വന്നു.പ്രഷർന്റെയോ ഷുഗറിന്റെയോ 1 ടാബ്‌ലെറ്റും വാങ്ങി ഒരു അമൃതാഞ്ചൻ റോൾ ഓണും വാങ്ങി സ്വയം പരിചയപ്പെടുത്തി തന്നു. പേര് കനക എന്നാണ്.സിനിമാ ഷൂട്ടിങ് കഴിഞ്ഞ് വരുവാണ്. അവർ ഇവിടെ വണ്ടിയിൽ ഇറക്കിത്തന്നു ഇനി നാട്ടിലോട്ട് പോവണം എന്നൊക്കെ. അന്ന് ജയ ജയ ജയഹേ സോങ് ഇറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമക്ക് അത്ര ഹൈപ്പ് ഇല്ലായിരുന്നു. എന്നാലും അത്യാവശ്യം മലയാള സിനിമകളെ ഫോള്ളോ ചെയ്യുന്ന ആളായിരുന്നത് കൊണ്ട് ബേസിലിന്റെയും ദർശനയുടെയും ഇൻസ്റ്റാഗ്രാം പേജിൽ പടത്തിന്റെ പോസ്റ്റർ കണ്ട് ശ്രദ്ധിച്ചിരുന്നിരുന്നു.

ആ കൗതുകത്തിൽ എന്ത് റോൾ ആണ് എന്നൊക്കെ ചോദിച്ചു. ബേസിലിന്റെ അമ്മ ആയാണ് അഭിനയിക്കുന്നത് അടിപൊളി റോൾ ആണ്. കൊറേ കാലമായി നാടകത്തിൽ ഒക്കെ അഭിനയിച്ചു വരികയാണ്. സിനിമ കണ്ടിട്ട് അഭിപ്രായം പറയണം. ഫ്രണ്ട്സിനേം ഒക്കെ കൂട്ടി പോയി കാണണം എല്ലാവരോടും എന്നെ പൊക്കിയടിക്കണം എന്നൊക്കെ കൊറേ സംസാരിച്ചാണ് പോയത്. സിനിമയുടെ ട്രൈലെർ കണ്ടപ്പോളും ഞാൻ തിരഞ്ഞ മുഖത്തിൽ ഒന്ന് ഇവരുടെതായിരുന്നു. സിനിമ രണ്ടാമത്തെ ദിവസം തന്നെ കണ്ടു. എന്തൊരു പെർഫോമൻസ് ആണ്. നാട്ടിൽ ഒക്കെ കാണുന്ന ഒരുപാട് അമ്മമാരോട് സാമ്യം തോന്നി. ഓരോ എക്സ്പ്രഷൻസിൽ വരെ ചിരിക്കാൻ ഉള്ള വക ഉണ്ടാക്കി തന്നു.സുഡാനി ആയാലും മലയൻകുഞ്ഞ് ആയാലും കെട്ട്യോൾ ആണെന്റെ മാലാഖ ആയാലും മലയാള സിനിമയ്ക്ക് ഈയിടെ ലഭിച്ച ഒരുപാട് നല്ല അമ്മമാരുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ. എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.