എയർപോർട്ടിൽ നടന്‍ വിജയ് സേതുപതിയെ ആക്രമിച്ച് മലയാളി യുവാവ്..

തമിഴിലെ സൂപ്പർ താരം ആണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ വിളിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റും അസ്സിസ്റ്റന്റുമായി സിനിമയിലേക്ക് വന്ന് പിന്നീട് ധാരാളം ചെറിയ കഥാപാത്രങ്ങൾ ചെയ്ത് നായകനായി മാറിയ താരം.…

തമിഴിലെ സൂപ്പർ താരം ആണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ വിളിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റും അസ്സിസ്റ്റന്റുമായി സിനിമയിലേക്ക് വന്ന് പിന്നീട് ധാരാളം ചെറിയ കഥാപാത്രങ്ങൾ ചെയ്ത് നായകനായി മാറിയ താരം. ഇപ്പോൾ ഇന്ന് രാവിലെ വൈറലാകുന്ന ഒരു വീഡിയോ ആണ് വിജയ് സേതുപതിയെ ആക്രമിക്കുന്ന ഒരു യുവാവിന്റെ വീഡിയോ. വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ബംഗളൂരിൽ താമസിക്കുന്ന ജോൺസൻ ആണ് മദ്യലഹരിയിൽ എത്തി ആക്രമിച്ചത് എന്നാണ് വിവരം.

വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരുക്ക് പറ്റി സെൽഫി എടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനം ഉണ്ടായത്. വിമാനതാവളത്തിന് പുറത്തേക്ക് വരുകയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടി എത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ടായിരുന്നു. വിജയ് സേതുപതിക്ക് പരിക്ക് ഒന്നും ഉണ്ടായിരുന്നില്ല. വിജയ് സേതുപതിയുടെ നേരെ എത്തിയ യുവാവ് ആക്രമിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ ഉള്ളത്. ഞെട്ടിപ്പോയ താരം ഇയാളുടെ അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെ തള്ളിയിടുന്നതും വിഡിയോയിൽ ഉണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിനെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.