ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിലാണ് സംഭവം. 52കാരനായ കര്‍ഷകന്‍ ഷെയ്ഖ് ജമാല്‍ സാഹിബ് ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തില്‍നിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ജമാല്‍.

ഒരു യുവാവ് വഴിയില്‍ വച്ച് ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് ചോദിക്കുകയും ചെയ്തു. ജമാല്‍ യുവാവിനെ ബൈക്കില്‍ കയറ്റി യാത്ര തുടര്‍ന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം യുവാവ് ജമാലിന്റെ തുടയില്‍ വിഷം കുത്തിവച്ചു. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാല്‍ താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കര്‍ഷകര്‍ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖമ്മം റൂറല്‍ എസിപി ജി. ബസ്വ റെഡ്ഡി പറഞ്ഞു. സ്ഥലത്തു നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Previous articleഅഭിനയം നിർത്തി പോകാൻ പറഞ്ഞ് കരയിച്ചവരൊക്കെ ഇപ്പോൾ എവിടെ ദുൽഖർ സൽമാൻ !!
Next articleനിലയെ ട്രോളി പേർളി; കുഞ്ഞിനെയെങ്കിലും വെറുതെ വിട്ടൂടെയെന്ന് ആരാധകർ