പൂച്ച കാഷ്യര്‍… പൈസ എടുക്കാന്‍ നോക്കിയാല്‍ കടി ഉറപ്പ്!!!

സോഷ്യലിടത്ത് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ളതും വളര്‍ത്തു മൃഗങ്ങളുടെയൊക്കെ രസകരമായ വീഡിയോകള്‍ വൈറലാകാറുണ്ട്. മനുഷ്യന്റെ പോലെ ബുദ്ധിയും വിവേകവുമെല്ലാം കാണിക്കുന്ന ക്യൂട്ട് വീഡിയോകള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.…

സോഷ്യലിടത്ത് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ളതും വളര്‍ത്തു മൃഗങ്ങളുടെയൊക്കെ രസകരമായ വീഡിയോകള്‍ വൈറലാകാറുണ്ട്. മനുഷ്യന്റെ പോലെ ബുദ്ധിയും വിവേകവുമെല്ലാം കാണിക്കുന്ന ക്യൂട്ട് വീഡിയോകള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.

വഴിയോര കച്ചവടക്കാരുടെ കാഷ്യറായ ഒരു പൂച്ചയാണ് സോഷ്യലിടത്തെ ആ വൈറല്‍ താരം. കച്ചവടക്കാരുടെ പൈസ പെട്ടിയ്ക്കുള്ളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് കക്ഷി. പൈസ്‌ക്കു മുകളില്‍ കിടക്കുകയാണ് കാഷ്യര്‍ പൂച്ച.

എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്നും ആരെങ്കിലും പൈസ എടുക്കാന്‍ ശ്രമിച്ചാല്‍ ഉറപ്പായിട്ടും പണി കിട്ടും. ആരെങ്കിലും ബോക്‌സില്‍ കൈയ്യിട്ടാല്‍ പൂച്ചയുടെ സ്വഭാവം അങ്ങ് മാറും. ആള്‍ അക്രമാസക്തനാകും, കടി കിട്ടുകയും ചെയ്യും.

യോദ ഫോര്‍ എവര്‍ എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് രസകരമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ബോക്‌സിനുള്ളില്‍ നിന്നും ഒരാള്‍ പൈസയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയില്‍ കടിക്കാന്‍ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ആണ് വീഡിയോയില്‍. വളരെ പെട്ടെന്ന് തന്നെ പൂച്ച കാഷ്യര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.