കോറോണ, മദ്യശാല ബലമായി അടപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ സമരം

ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ മദ്യശാല അടക്കില്ല എന്ന സർക്കാരിന്റെ നടപടിക്കെതിരെ പ്രധിശേഷം നടത്തി യൂത്ത് കോൺഗ്രസ്. ഹൈക്കോടതി ജംഗ്ഷനിലെ ബവറേജിയസ് ഔട്ട്‌ലറ്റ് പ്രതിഷേധക്കാർ ബലമായി അടപ്പിച്ചു. ഷട്ടർ താഴ്ത്തിയ ശേഷം ബാർ ഔട്‍ലെറ്റിന് മുന്നിൽ ഇരുന്ന് സമരം ചെയ്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റു സ്ഥാപങ്ങൾ എല്ലാം തന്നെ അടച്ചിട്ടും ബാർ അടക്കാത്ത സർക്കാറിന്റെ നടപടിക്കെതിരെയാണ് പ്രധിഷേധം നടത്തിയത്. കോവിഡ്  പ്രതിരോധത്തിനായി  സംസ്ഥാനത്തെ  ബാറുകള്‍ പൂട്ടേണ്ടതില്ലെന്നും ക്രമീകരണം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജാഗ്രതാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ ബാറുകളുടെ പ്രവര്‍ത്തനമെന്ന് എക്സൈസ് ഉറപ്പുവരുത്തണം. വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സമയം വൈകിട്ട് ആറു മണിവരെ നീട്ടി. അവധിയിലുള്ള ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു മന്ത്രിമാരില്‍ ഭൂരിഭാഗവും കൈകള്‍ അണുവിമുക്തമാക്കിയാണ് മന്ത്രിസഭാ യോഗത്തിന് കയറിയത്.

Krithika Kannan