Film News

സുശാന്തിനിനൊപ്പം നൃത്തം ചെയ്ത് സുബ്ബലക്ഷ്മി മുത്തശ്ശി, വീഡിയോ വൈറൽ

subbalakshmi-dance

മലയാളികൾക്ക് ഏറെ പരിചിതമായ കുടുംബമാണ് താരകല്യാണിന്റേത്. അഭിയതിനു പുറമെ ഒരു നൃത്ത കടുംബം ആണ് ഇവരുടേത്. അമ്മ സുബ്ബലക്ഷ്മി, ഭര്‍ത്താവ് രാജ, മകള്‍ സൗഭാഗ്യ, മരുമകന്‍ അര്‍ജുന്‍ എന്നിവരെല്ലാം നര്‍ത്തകരാണ്. ഇതില്‍ മകളും മരുമകനുമൊഴികെയുള്ളവര്‍ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അഭിനേതാക്കളായെത്തിയിട്ടുണ്ട്. മകൾ സൗഭാഗ്യയും ടിക്കറ്റോക്കിൽ കൂടി തന്റെ കഴിവ് തെളിയിക്കാറുണ്ട്.

ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗഭാഗ്യയുടെ ഏറ്റവും പുതിയ വീഡിയോ മുത്തശ്ശി സുബ്ബലക്ഷ്മിയെപ്പറ്റിയുള്ളതാണ്. ഈ വീഡിയോയില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ള സുബ്ബലക്ഷ്മി അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന രംഗം കാണാം. സൗഭാഗ്യയുടെ മുത്തശ്ശിയുടെ വീഡിയോക്ക് അഭിനന്ദനവുമായി നടിമാരായ നവ്യ നായര്‍, മുക്ത എന്നിവരും പ്രേക്ഷകരും കമന്റ് സെക്ഷനില്‍ ചേരുന്നു.

https://www.instagram.com/p/CB03pBgDHQF/?utm_source=ig_web_button_share_sheet

Trending

To Top
Don`t copy text!