അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ദിലീപ് ചെയ്ത കാര്യം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി – സുബ്ബലക്ഷ്മി

നിരവധി താരങ്ങൾ അണിനിരന്ന ഒരു ഹിറ്റ് ചിത്രം ആയിരുന്നു കല്യാണരാമൻ, ദിലീപ് നവ്യ ജോഡികൾ തിളങ്ങിയ കുടുംബചിത്രം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു, മലയാളത്തിന്റെ മുഖ്യ താരങ്ങൾ എല്ലാം അണിനിരന്ന ചിത്രം മികച്ചൊരു കുടുംബചിത്രം…

നിരവധി താരങ്ങൾ അണിനിരന്ന ഒരു ഹിറ്റ് ചിത്രം ആയിരുന്നു കല്യാണരാമൻ, ദിലീപ് നവ്യ ജോഡികൾ തിളങ്ങിയ കുടുംബചിത്രം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു, മലയാളത്തിന്റെ മുഖ്യ താരങ്ങൾ എല്ലാം അണിനിരന്ന ചിത്രം മികച്ചൊരു കുടുംബചിത്രം കൂടി ആയിരുന്നു, ചിത്രത്തിലെ മുത്തശ്ശനും മുത്തശ്ശിയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രണ്ടു പ്രധാന കഥാപാത്രങ്ങൾ, കല്യാണരാമനിൽ മുത്തശ്ശിയായ തിളങ്ങിയ സുബ്ബലക്ഷ്മി പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, അന്ന് ഷൂട്ടിങ്ങിന്റെ സമയത് തനിക്കുണ്ടായ ഒരു അനുഭവമാണ് താരം വ്യക്തമാക്കുന്നത്.
subbalakshmi amma
സുബ്ബലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കല്യാണ രാമന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആ സംഭവം. ഞാന്‍ സിനിയില്‍ തുടക്കകാരിയാണെന്ന് അറിഞ്ഞ ദിലീപ് ഒരു ദിവസം ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ അടുത്ത് വന്നു, ‘സംവിധായകന്‍ ആക്ഷന്‍ എന്ന് പറഞ്ഞ ഉടനെ സുബ്ബു പൊട്ടിക്കരയണം’ എന്ന് പറഞ്ഞു. അടുത്ത സീന്‍ സംവിധായകനും ദിലീപും സംസാരിച്ച്‌ കഴിഞ്ഞതാവും എന്ന് കരുതി ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
സംഭവം എന്താണെന്നറിയാതെ എല്ലാവരും അടുത്ത് കൂടി. എന്ത് പറ്റി മുത്തശ്ശി, എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. എന്താ ദിലീപേ ഇങ്ങനെ എന്ന് ഷാഫി സര്‍ ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു, ‘സുബ്ബുവിന്റെ മൂന്നാമത്തെ പടമാണിത്. എല്ലാം നല്ലതായി ചെയ്ത് കൈയ്യടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടെ എന്ന് വിചാരിച്ചു’ എന്ന്. ഇപ്പോള്‍ കാണുമ്ബോഴും ദിലീപ് ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്. എന്ന് താരം പറയുന്നു.

സീരിയൽ സിനിമ താരം താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി, മകളും കൊച്ചുമകളും എല്ലാം തന്നെ നർത്തകരാണ്, സുബ്ബലക്ഷ്മിയുടെ കൊച്ചുമകൾ സൗഭാഗ്യ ടിക്കറ്റോക്കിൽ കൂടിയാണ് ശ്രദ്ധിക്കപ്പെട്ടത്, താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെയും സുബ്ബല്സക്ഷ്മിയുടെയും ഒരു വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു, ഇരുവരും ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആയിരുന്നു, ഇരുവരുടെയും വീഡിയോ ഏറെ വൈറൽ ആയിരുന്നു.