മകനും പേരക്കുട്ടിയുമാണ് എനിക്ക് ദിലീപ്!! ഒരു വിഷമവും ഉണ്ടാക്കിയിട്ടില്ല-സുബ്ബലക്ഷ്മി

മലയാളികളുടെ പ്രിയപ്പട്ട മുത്തശ്ശിയാണ് സുബ്ബലക്ഷ്മി. നന്ദനം, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലെ മുത്തശ്ശിയെ മലയാളി അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ട്. നര്‍ത്തകിയും ഗായികയുമാണ് മുത്തശ്ശി. മകള്‍ താരകല്ല്യാണും കൊച്ചുമകള്‍ സൗഭാഗ്യയും സൗഭാഗ്യയുടെ കുഞ്ഞുമെല്ലാം ഏറെ ആരാധകരുള്ളവരാണ്. ഇപ്പോഴിതാ നടന്‍…

മലയാളികളുടെ പ്രിയപ്പട്ട മുത്തശ്ശിയാണ് സുബ്ബലക്ഷ്മി. നന്ദനം, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലെ മുത്തശ്ശിയെ മലയാളി അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ട്. നര്‍ത്തകിയും ഗായികയുമാണ് മുത്തശ്ശി. മകള്‍ താരകല്ല്യാണും കൊച്ചുമകള്‍ സൗഭാഗ്യയും സൗഭാഗ്യയുടെ കുഞ്ഞുമെല്ലാം ഏറെ ആരാധകരുള്ളവരാണ്.

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സുബ്ബലക്ഷ്മി. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് കല്യാണ രാമന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കല്ല്യാണരാമന്‍.

ദൈവ കൃപ കൊണ്ട് മാത്രമാണ് കല്യാണരാമനിലെ സീനുകള്‍ എല്ലാം നല്ല രീതിയില്‍ ചെയ്തത് എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. ദിലീപ് നല്ല പയ്യനാണ്, ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നും സുബ്ബലക്ഷ്മി പറയുന്നു.

ഒരുമിച്ച് ചെയ്ത സിനിമകളില്‍ എല്ലാം തന്റെ കാര്യങ്ങള്‍ ദിലീപ് തിരക്കാറുണ്ടായിരുന്നു എന്നും താരം പറയുന്നു. ഭക്ഷണം കിട്ടിയില്ലെങ്കില്‍ പറയണം, ഭക്ഷണം തരാത്തവരെ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്നും ഓടിക്കും എന്നൊക്കെ ദിലീപ് പറയുമായിരുന്നു.

ദിലീപ് ഒരുപാട് തമാശകള്‍ പറയുന്നയാളാണ്. ഞാന്‍ മകന്‍ ആയിട്ടും പേരക്കുട്ടി ആയിട്ടും എല്ലാമാണ് ദിലീപിനെ കാണുന്നത് എന്നുമാണ് താരം പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല എന്നും സുബ്ബലക്ഷ്മി പറയുന്നു.

കാരണം ദിലീപ് നമ്മളോട് അങ്ങനെ പെരുമാറിയിട്ടില്ല. തമാശ പറഞ്ഞു നമ്മളെ ചിരിപ്പിക്കാറുണ്ട് എന്നതല്ലാതെ ഒരു വാക്ക് പോലും ദിലീപ് മോശമായി പറഞ്ഞിട്ടില്ല. ദിലീപിനൊപ്പം അഭിനയിച്ചിട്ട് ഒരു വിഷമവും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.

അതൊക്കെ ഒരു വിധിയാണ് എന്നും വിധി ആരെയും വിടില്ല, അങ്ങനെയാണ് തന്റെ വിശ്വാസം എന്നും അവര്‍ പറയുന്നു. കരുതുന്നത് എന്നും എന്നും സുബ്ബലക്ഷ്മി കൂട്ടിച്ചേര്‍ത്തു.