ആ അസുഖങ്ങൾ എന്റെ ശരീരത്തെ വേട്ടയാടാൻ തുടങ്ങി, മനസ്സ് തുറന്ന് സുബി സുരേഷ്!

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു…

Subi Suresh about her weight

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെയും സ്റ്റേജ് ഷോകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരുപാടി കൂടുതൽ നർമ്മത്തോടെ അവതരിപ്പിക്കുന്നതിനാൽ താരത്തിന് കൂടുതൽ ആരാധകർ ആണ് ഉണ്ടായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് സുബി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചിരുന്നത്.

ഇപ്പോൾ തനിക്കുണ്ടായ അമിതമായ ശരീര ഭാരത്തിന്റെ കാരണങ്ങളും അത് കുറയ്ക്കാൻ താൻ ചെയ്ത ഡയറ്റും എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുബി. ചെറുപ്പത്തിൽ എനിക്ക് വണ്ണം ഇല്ലാത്തതിനാൽ വണ്ണം വെയ്ക്കാൻ വേണ്ടി ചവനപ്രാശവും മീൻഗുളികയുമൊക്കെ തന്നിരുന്നു. എന്നാൽ അത് കൊണ്ട് യാധൊരു പ്രയോജനവും ഉണ്ടായിട്ടില്ല. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ ശരീരം പതുക്കെ വണ്ണം വെയ്ക്കാൻ തുടങ്ങി. കുട്ടിപട്ടാളം ചെയ്യുന്ന സമയത് പതുക്കെ പതുക്കെ എന്റെ ശരീരഭാരം കൂടാൻ തുടങ്ങി. എന്റെ ഡ്രെസ്സിന്റെ അളവൊക്കെ മാറാൻ തുടങ്ങി. പെട്ടന്ന് എന്റെ ശരീരഭാരം 74 കിലോയിൽ എത്തി. കാണുന്നവർ വിചാരിക്കും അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ഞാൻ പെട്ടന്ന് തടിച്ചതെന്നു.

എന്നാൽ തൈറോയിഡും പിസി ഓ ഡി യും എന്റെ ശരീരത്തിനെ വീർപ്പുമുട്ടിക്കുകയായിരുന്നു. ഈ അസുഖങ്ങൾ ഉള്ളത് കൊണ്ടാണ് ശരീരം പെട്ടന്ന് വണ്ണം വെച്ചത്. ഇന്ന് കൃത്യമായ ഡയറ്റ് പ്ലാനും വർക്ക്ഔട്ടും ചെയ്യുന്നതിനാൽ എന്റെ ശരീരഭാരം 74 ൽ നിന്ന് 55 കിലോ ആയി കുറഞ്ഞു. ഓട്ട്സും ഗോതമ്പും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിക്കാൻ തുടങ്ങി. കൂട്ടത്തിൽ വർക്ക്ഔട്ടും കൂടി ചെയ്തത് കൊണ്ട് എനിക്ക് എന്റെ ശരീരത്തെ പഴയ അവസ്ഥയിൽ കൊണ്ടുവരാൻ കഴിഞ്ഞു.