‘പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ? മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു’ സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോയുമായി സുബി സുരേഷ്

അവതാരകയായും നടിയായും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കമന്റുകള്‍ക്ക് മറുപടി നല്‍കിയും പോസ്റ്റുകള്‍ക്ക് ക്യാപ്ഷന്‍ നല്‍കുന്നതിലൂടെയും സുബി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

https://www.facebook.com/SubiSureshOfficial/videos/693212018470921/?__cft__[0]=AZWe-3bIMUy1oYNOSxTjRnPdmsVDnczq4Ym9dcUbS8kJcVFMCoxTvAtDzY1sruAslleRLRU9OW_A51XNqJD4-VhL1Q3_PTbOytsgtCxkRHdQyoqplPKqCvKS6h-K7iUee-uLnAxyrnb3ovM6q6seX7rqL2EYhSljnFT26ra7CzSI2d6QdSeGQf6H8xzyu9Q-7Zs&__tn__=%2CO

”ചേട്ടന്റെ ആറ്റിറ്റിയൂടും എല്ലാം മനസിലായി. എന്നപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ,” ഇതായിരുന്നു സന്തോഷിനോടുള്ള സുബിയുടെ ചോദ്യം. എന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷിന്റെ മറുപടി.

‘പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു,” എന്ന ക്യാപ്ഷനോടെയാണ് സുബി ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ കമന്റുമായി സന്തോഷും എത്തി ”അത് പിന്നെ..സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി..അതാ അങ്ങനെ പറഞ്ഞെ,” എന്നായിരുന്നു താരത്തിന്റെ കമന്റ്.

Previous articleആലിയയുടെ ഗംഗുഭായിയിലെ പാട്ടിന് ചുവടുവെച്ച് ഗര്‍ഭിണിയും- വൈറല്‍ വീഡിയോ
Next articleപ്രശസ്ത റേഡിയോ ജോക്കി രചന അന്തരിച്ചു, അന്ത്യം സ്വന്തം ഫ്‌ളാറ്റില്‍ വെച്ച്