ഫെമിനിസ്റ്റുകളെ അപമാനിച്ചു, സുബിയുടെ പോസ്റ്റിനു നേരെ സോഷ്യൽ മീഡിയ!

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു…

subi suresh fb post

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെയും സ്റ്റേജ് ഷോകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരുപാടി കൂടുതൽ നർമ്മത്തോടെ അവതരിപ്പിക്കുന്നതിനാൽ താരത്തിന് കൂടുതൽ ആരാധകർ ആണ് ഉണ്ടായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് സുബി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സുബി പങ്കുവെച്ച ഒരു പോസ്റ്റിനു വളരെ മോശം പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. മുടി മുകളിലേക്ക് ഉയർത്തി കെട്ടി കണ്ണടയും വെച്ചുകൊണ്ടുള്ള ഒരു ചിത്രം ആണ് സുബി ആരാധകരുമായി പങ്കുവെച്ചത്. ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പും ചിത്രങ്ങൾക്കൊപ്പം താരം പങ്കുവെച്ചിരുന്നു. എന്നാൽ വളരെ മോശം പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഫെമിനിസ്റ്റുകൾ എല്ലാം കളിയാക്കികൊണ്ടാണ് സുബി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നാണ് ആളുകൾ പറയുന്നത്. ഇതോടെ താരം ആദ്യം അടിക്കുറിപ്പ് മാറ്റുകയും പിന്നീട് പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് സുബി സുരേഷ്. ‘പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്’ എന്നുമാണ് സുബി പ്രതികരിച്ചത്.