സുബി സുരേഷിന്റെ ഫോട്ടോയ്ക്ക് ചൊറിക്കമെന്റുമായി ഞരമ്പൻ, മറുപടി നൽകി സുബി!

സോഷ്യൽ മീഡിയയിൽ സാധാരണ കണ്ടു വരാറുള്ള സ്ഥിരം കാര്യം ആണ് നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ കുറെ മോശം കമെന്റുകളുമായി വരുന്ന ഞരമ്പൻ മാരെ. പലപ്പോഴും വ്യാജ ഐ ഡി കൾ വഴിയാണ് ഇവർ…

subi suresh reply to comment

സോഷ്യൽ മീഡിയയിൽ സാധാരണ കണ്ടു വരാറുള്ള സ്ഥിരം കാര്യം ആണ് നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ കുറെ മോശം കമെന്റുകളുമായി വരുന്ന ഞരമ്പൻ മാരെ. പലപ്പോഴും വ്യാജ ഐ ഡി കൾ വഴിയാണ് ഇവർ ഇത്തരത്തിൽ മോശം കമെന്റുകൾ നടത്തുന്നത്. നേരുത്തെ ഒക്കെ ഇത്തരം മോശം കമെന്റുകൾ കാണുമ്പോൾ തന്നെ നടികൾ പേടിച്ച് ആ കമെന്റുകൾ ഒക്കെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ. താരങ്ങളും ഇപ്പോൾ കൂടുതൽ ബോൾഡ് ആയി പെരുമാറാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ വരുന്ന മോശം കമെന്റുകൾക്ക് അവർ തക്ക മറുപടികൾ കൊടുക്കും എന്ന് മാത്രം അല്ല, അതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെ അവർ തന്നെ പങ്കുവെക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇപ്പോൾ ഇത്തരത്തിൽ മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പ് രോഗികളുടെ എണ്ണം കുറവാണെന്നു തന്നെ പറയാം.

ഇപ്പോൾ ഇത്തരത്തിൽ നടി സുബി സുരേഷിന്റെ ചിത്രത്തിന് ലഭിച്ച മോശം കമെന്റും അതിനു സുബി നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം സുബി പങ്കുവെച്ച ഒരു ഒരു ചിത്രത്തിന് തവള അമ്മച്ചി എന്നായിരുന്നു ഒരാൾ കമെന്റ് ചെയ്തത്. ഇതിനു തക്ക മറുപടി തന്നെയാണ് സുബി നൽകിയത്. സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവർക്ക് കമന്റ് ഉണ്ടാക്കരുത് കോട്ടോ എന്ന കിടിലൻ മറുപടിയാണ് സുബി അയാൾക്ക് നൽകിയത്. ഞരമ്പന്റെ കമെന്റും അതിന്റെ മറുപടിയും എല്ലാം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് സുബിയുടെ കമെന്റിനെ പിന്തുണച്ച് കൊണ്ട് എത്തിയത്.

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെയും സ്റ്റേജ് ഷോകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരുപാടി കൂടുതൽ നർമ്മത്തോടെ അവതരിപ്പിക്കുന്നതിനാൽ താരത്തിന് കൂടുതൽ ആരാധകർ ആണ് ഉണ്ടായിരിക്കുന്നത്.