പുതിയ സന്തോഷത്തിൽ സുബി സുരേഷ്, ടിനി ടോമിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് താരം

തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി സുബി സുരേഷ്, തന്റെ യൂട്യൂബ് ചാനലിന് വൺ മില്യൺ സബ്സ്ക്രൈബേര്ഴ്സ് സ്വന്തമായ വിവരമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്, നടൻ ടിനി ടോമിന്റെ വീട്ടിൽ വെച്ചാണ് താരം…

തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി സുബി സുരേഷ്, തന്റെ യൂട്യൂബ് ചാനലിന് വൺ മില്യൺ സബ്സ്ക്രൈബേര്ഴ്സ് സ്വന്തമായ വിവരമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്, നടൻ ടിനി ടോമിന്റെ വീട്ടിൽ വെച്ചാണ് താരം തന്റെ സന്തോഷം ആഘോഷമാക്കിയത്, ടിനി ടോമിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്, ഇത് ആഘോഷമാക്കാൻ താരം ടിനി ടോമിന്റെ വീട്ടിൽ എത്തിയതാണ് താരം, തന്റെ ഗുരുനാഥൻ ആണ് ടിനി, എന്റെ ജീവിതത്തിൽ ഒരുപാട് പിൻതുണ നൽകിയാണ് അത്‌ കൂടിയാണ് ഇദ്ദേഹം എന്നാണ് താരം പറയുന്നത്.

പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സുബി സുരേഷ്, നടിയായും അവതാരിക ആയും സുബി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടി കഴിഞ്ഞു, മുപ്പത്തിയെട്ടു വയസ്സായിട്ട്ഉം സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കോമഡി കൊണ്ട് പുരുഷകേസരികളെ പോലും തോൽപ്പിക്കുന്ന ആളാണ് സുബി, കോമഡിയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്ത കാലത്താണ് സുബി ഇതിലേക്ക് എത്തുന്നത് തന്നെ, എന്നിട്ടും തന്റെ കഴിവ് കൊണ്ട് വളരാൻ സുബിക്ക് സാധിച്ചു. കൊച്ചിൻ കലാഭവൻ വഴിയാണ് സുബി കോമഡിയിലേക്ക് എത്തുന്നത്. സുബി ക്യാമറക്ക് മുന്നിലേക്ക് എത്തുന്നത് ഏഷ്യാനെറ്റിലെ സിനിമാല എന്ന പരുപാടിയിൽ കൂടിയാണ്.അവിടെ നിന്നും സുബി സിനിമയിലേക്കും എത്തിച്ചേരുന്നു, ഇതിനോടകം തന്നെ സിനിമയിൽ നിരവധി വേഷങ്ങൾ സുബി ചെയ്തിട്ടുണ്ട്, ഏഷ്യാനെറ്റിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലെ അവതാരക ആയി നിരവധി പേരുടെ മനസ്സ് കീഴടക്കാൻ സുബിക്ക് സാധിച്ചു.

അടുത്തിടെ ആയിരുന്നു സുബി കൊറോണ പോസ്റ്റിവ് ആയത്,  കൊറോണ വന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഭാഗ്യവശാല്‍ പത്തു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. മാസ്‌ക് വച്ച് നടക്കണം അല്ലെങ്കില്‍ ഇങ്ങനെ വരും എന്ന് പറയുന്നവരോട്, അനുസരണക്കേട് കൊണ്ട് വന്നതല്ല. എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല. എന്നാണ് താരം പറയുന്നത്, ഞാൻ അധികം ആരോടും സമ്പർക്കത്തിന് ഒന്നും പോകാത്ത ആളാണ്, എന്നിട്ടും എനിക്ക് പൊസറ്റീവ് ആയി, എന്നാണ് താരം പറഞ്ഞത്