പിറന്നാള്‍ ദിനത്തില്‍ സുചിത്രയെ തേടിയെത്തിയ മഹാഭാഗ്യം! ഇനി സംഗതി കളറാകുമെന്ന് ആരാധകര്‍!!

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് സുചിത്ര. മിനിസ്‌ക്രീനില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരം, സീരിയലുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. നിലവില്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ്ഗ്‌ബോസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നോട്ട് പോവുകയാണ് സുചിത്ര. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള സന്തോഷകരമായ വാര്‍ത്തകളാണ് ആരാധകരെ തേടിയെത്തുന്നത്. ബിഗ്ഗ് ബോസ്സിലെ മിന്നും താരമായ സുചിത്ര ഇപ്പോഴിതാ ഹൗസിലെ ക്യാപ്റ്റന്‍ ആയി മാറിയിരിക്കുകയാണ്.

അതും തന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് തന്നെയാണ് താരത്തിന് ഈ സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ സീസണില്‍ വാശിയേറിയ മത്സരം തുടരവെ ഹൗസിലെ മത്സരാര്‍ത്ഥികളുടെ എണ്ണം കൂടുകയും മത്സരം കടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ ക്യാപ്റ്റന്‍ ആവുക എന്നത് ഓരോ മത്സരാര്‍ത്ഥിയെ സംബന്ധിച്ചും വലിയ കാര്യം തന്നെയാണ്.

എന്നാല്‍ നോമിനേഷനില്‍ പേര് വന്നതിനിടെയാണ് സുചിത്ര ക്യാപ്റ്റനായി മാറിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മത്സരം തുടങ്ങി പത്താം ആഴ്ചയില്‍ ബിഗ് ബോസ് വീടിന്‌റെ ക്യാപറ്റനായി മാറിയ സുചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുകയാണ് ആരാധകര്‍.

ജാസ്മിന്‍, സൂരജ് എന്നിവര്‍ ടാസ്‌കിലൂടെ വിജയിച്ച് നേരിട്ട് ക്യാപ്റ്റന്‍ സി മത്സരത്തിലേക്ക് എത്തിയെങ്കിലും സുചിത്രയെയും ധന്യയേയും മറ്റ് അംഗങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇവരുവരും വോട്ടില്‍ സമാസമം എത്തുകയും സുചിത്രയ്ക്ക് വേണ്ടി ധന്യ സ്വയം ഒഴിഞ്ഞ് കൊടുക്കുകയും ആയിരുന്നു.

Aswathy