മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര നായരും!!!

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ സീരിയല്‍ താരം സുചിത്ര നായരും ഉണ്ടെന്ന റിപ്പോര്‍ട്ടാണ് പുതിയ അപ്‌ഡേറ്റായി പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിലാണ് വാലിബന്‍ ഷൂട്ടിംഗ് നടക്കുന്നത്, ചിത്രീകരണത്തില്‍…

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ സീരിയല്‍ താരം സുചിത്ര നായരും ഉണ്ടെന്ന റിപ്പോര്‍ട്ടാണ് പുതിയ അപ്‌ഡേറ്റായി പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിലാണ് വാലിബന്‍ ഷൂട്ടിംഗ് നടക്കുന്നത്, ചിത്രീകരണത്തില്‍ സുചിത്ര ജോയിന്‍ ചെയ്തതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

കൃഷ്ണകൃപാസാഗരം സീരിയലില്‍ ദേവിയായാണ് സുചിത്രയുടെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം. ശേഷം വാനമ്പാടി സീരിയലില്‍ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് സുചിത്ര ശ്രദ്ധേയയായത്. മാത്രമല്ല ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ഥിയുമായിരുന്നു സുചിത്ര.

സമൂഹ മാദ്ധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് സുചിത്ര. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ് സുചിത്ര. അതേസമയം മലൈക്കോട്ടൈ വാലിബന് 90 ദിവസത്തെ ചിത്രീകരണം ഉണ്ടാകും. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചൊന്നും പുറുത്തുവിട്ടിട്ടില്ല.