ആ സമയങ്ങളിൽ ഹോട്ടലുകളിൽ ഒറ്റയ്ക്കു താമസിക്കാൻ ഭയമായിരുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുചിത്ര മുരളി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങെറിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കാസറഗോഡ്…

Suchitra about film

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുചിത്ര മുരളി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങെറിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കാസറഗോഡ് കാദർ, മിമിക്സ് പരേഡ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ അധികനാൾ സിനിമയിൽ സജീവമാകാതെ വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എങ്കിൽ പോലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് സുചിത്ര മുരളി.
ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നൽകി. മലയാള സിനിമയിൽ ഇപ്പോൾ നിരവധി കഴിവുള്ള താരങ്ങൾ ആണ് സജീവമായി നിൽക്കുന്നതെന്നും അവരുടെ ഇടയിൽ തന്നെ നന്നായി അഭിനയിക്കുന്നതിന് വലിയ മത്സരങ്ങൾ തന്നെ നടക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ വളരെ ആലോചിച്ചു മാത്രമേ അവർക്കിടയിലേക്ക് ഇറങ്ങു വെന്നും താരം പറഞ്ഞു. അഭിനയത്തിൽ സജീവമായ സമയത്ത് ചില അവസരങ്ങൾ വേണ്ട എന്ന് വെച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെ ഇന്നും കാണുമ്പോൾ അത് ഞാൻ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ വേണ്ടെന്നു വെച്ചതിൽ വിഷമവും തോന്നിയിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ മീ ടു ആരോപണങ്ങൾ ഉയർന്നു വരുകയാണ്. എന്നാൽ താൻ അഭിനയിക്കുന്ന കാലത് അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇത് വരെ തനിക്ക് സിനിമയിൽ നിന്നും മോശമായ ഒരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മറ്റ് പരിപാടികൾക്കായി പുറത്ത് പോകണമെങ്കിൽ പോലും സഹതാരങ്ങൾ കൂടെയുള്ളതിനാൽ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ആകെ ഭയപ്പെട്ടത് പരിപാടികൾക്കായി പുറത്ത് പോകുന്ന സമയത്ത് ഹോട്ടലുകളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നപ്പോൾ ആയിരുന്നുവെന്നും സുചിത്ര പറഞ്ഞു.
ഇന്നും മലയാളികൾ സ്നേഹത്തോടെ ഓർക്കുന്ന നായികമാരിൽ ഒരാൾ ആണ് സുചിത്ര. സിനിമയിൽ സജീവമല്ലെങ്കിൽ പോലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ പ്രേക്ഷകർക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകർ സുചിത്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.