വിവാഹാലോചനയുമായി വരുന്നവർ ആദ്യം പറയുന്നത് അത് ഉപേക്ഷിക്കാനാണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹാലോചനയുമായി വരുന്നവർ ആദ്യം പറയുന്നത് അത് ഉപേക്ഷിക്കാനാണ്!

suchitra about marriage

സുചിത്ര നായർ എന്ന പേര് മലയാളികൾക്ക് അത്ര പരിചിതം ആയിരിക്കില്ല, എന്നാൽ വാനമ്പാടിയിലെ പത്മിനി എന്ന് കേൾക്കുമ്പോൾ തന്നെ സുചിത്രയുടെ മുഖം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തും. നൃത്ത രം​ഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ സുചിത്രക്ക് നിരവധി ആരാധകർ ആണുള്ളത്. പരമ്പരയിൽ വില്ലത്തി വേഷത്തിൽ ആണ് എത്തിയതെങ്കിലും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഒരുപക്ഷെ ഇത് ആദ്യമായാകും ഒരു വില്ലത്തിക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാകുന്നത്. തന്റേതായ അഭിനയശൈലികൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പരമ്പര അവസാനിച്ചിട്ട് കൂടിയും ഇപ്പോഴും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വാനമ്പാടി പരമ്പരയ്ക്ക് ശേഷം താരം പല വേദികളിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര.

വിവാഹാലോചനകൾ പലതും തനിക്ക് വരുന്നുണ്ട്. അഭിനയത്തെ പോലെ തന്നെ ഞാൻ നൃത്തത്തെയും സ്നേഹിക്കുന്നുണ്ട്. എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഒരാളെ വേണം ജീവിതപങ്കാളിയായി കിട്ടാൻ എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. വിവാഹം കഴിഞ്ഞാൽ ചില്ല് കൂട്ടിൽ ഇട്ട് വെയ്ക്കാതെ ഒരാൾ. എന്നാൽ വരുന്ന വിവാഹ ആലോചനകളിൽ പലതും ഉറച്ചാലും ഒടുക്കം അത് തെറ്റി പോകും. കാരണം വിവാഹാലോചനയുമായി വരുന്നവർ എല്ലാം പറയുന്നത് വിവാഹ ശേഷം അഭിനയം നിർത്തണം എന്നാണു. അത് അല്ലെങ്കിൽ ചിലർ പറയുന്നത് നൃത്തം അവസാനിപ്പിക്കണം എന്നും. അങ്ങനെ ഒരു ത്യാഗം ചെയ്തു വിവാഹം കഴിക്കണം എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെ അങ്ങനെ പറയുന്നവരോട് എല്ലാം നോ ആണ് പറയുന്നത്.

ഈ കാരണം പറഞ്ഞു കുറെ വിവാഹ ആലോചനകൾ മുടങ്ങി പോയെന്നും എന്നാൽ അതിൽ തനിക്ക് വിഷമം തോന്നിയിട്ടും ഇല്ല എന്നാണ് സുചിത്ര പറയുനന്ത. കാരണം നൃത്തത്തെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരാൾ ആണ് ഞാൻ. അത് നിർത്തുന്നതോ അവസാനിപ്പിക്കുന്നതോ ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യം ആണ്. അത് കൊണ്ടാണ് തന്റെ വിവാഹവും താമസിക്കുന്നത് എന്നാണു സുചിത്ര പറയുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!