ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനം ആണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഉയർച്ചകൾക്കല്ലാം പിന്നിൽ തിളക്കുന്നത് അദ്ദേഹത്തിന്റ ഭാര്യ സുചിത്രയാണ്. നടനായും ഗായകനായും നർത്തകനായും എല്ലാം കഴിവ് തെളിയിച്ച താരം ഇപ്പോൾ സംവിധാന രംഗത്തേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

Mohanlal about Suchitra
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ബാറോസ്സ് എന്ന ചിത്രത്തിന്റെ പൂജ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ അവസരത്തിൽ സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് സുചിത്രയ്ക്ക് മോഹൻലാലിനോട് വെറുപ്പായിരുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ മഞ്ഞിൽ വിരിഞ്ഞ പൂവ് കണ്ടപ്പോഴൊക്കെ അദ്ദേഹത്തോട് തനിക് വെറുപ്പായിരുന്നു തോന്നിയതെന്നും വില്ലൻ വേഷങ്ങളിൽ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ ആ വെറുപ്പ് കൂടിയെന്നുമാണ് സുചിത്ര പറഞ്ഞത്.
ഒരു നടൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ വിജയം ആയിരുന്നു എനിക്ക് അന്ന് അദ്ദേഹത്തോട് തോന്നിയ ആ വെറുപ്പ്. കാരണം അദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ അത്രയേറെ സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു അത്. എന്റെ മമ്മാട്ടിക്കൂട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ കൂടിയാണ് ഞാൻ അദ്ദേഹത്തെ ഇഷ്ട്ടപെട്ട് തുടങ്ങിയത്. ആ ഇഷ്ട്ടം പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നും അത് പോലെ തന്നെ നിലനിൽക്കുന്നുവെന്നും സുചിത്ര പറഞ്ഞു.
