സ്നേഹചുംബനം നൽകി സുചിത്ര; മോഹൻലാലിന്റെ പിറന്നാൾ ആഘോഷം കാണാം

ഇന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചത്. സഹപ്രവർത്തകരും ആരാധകരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്‌റെ…

ഇന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചത്. സഹപ്രവർത്തകരും ആരാധകരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്‌റെ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. തുടർന്ന് മോഹൻലാലിന് കേക്ക് നൽകുന്നുണ്ട് സുചിത്ര, മോഹൻലാലിന് സ്നേഹ ചുംബനം നൽകുന്നുണ്ട്. ശേഷം മോഹൻലാലും ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം. വീഡിയോയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നതും കാണാൻ കഴിയും.

തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചിട്ടുണ്ട്. ‘ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാനൊരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും ഒരിക്കൽ കൂടി, നന്ദി’, എന്നാണ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.