കടല്‍ ഫേസ് ചെയ്തുകൊണ്ടുള്ള വീടായിരുന്നു ആഗ്രഹം! എന്റെയടുത്തുള്ള കാശ് വെച്ച് എനിക്ക് കിട്ടിയില്ല, സുദേവ്

കടലിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നടന്‍ സുദേവ്. അനാര്‍ക്കലി സിനിമ ഷൂട്ട് ആയിരുന്നു കടലുമായുള്ള ആദ്യത്തെ അറ്റാച്ച്മെന്റെന്ന് സുദേവ് പറയുന്നു. അനാര്‍ക്കലിയില്‍ തുടങ്ങിയ അടുപ്പവും ബന്ധവും കൂടി. ഒരു വര്‍ഷം മുമ്പ് സര്‍ഫിങ്ങും ചെയ്യാന്‍…

കടലിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നടന്‍ സുദേവ്. അനാര്‍ക്കലി സിനിമ ഷൂട്ട് ആയിരുന്നു കടലുമായുള്ള ആദ്യത്തെ അറ്റാച്ച്മെന്റെന്ന് സുദേവ് പറയുന്നു. അനാര്‍ക്കലിയില്‍ തുടങ്ങിയ അടുപ്പവും ബന്ധവും കൂടി. ഒരു വര്‍ഷം മുമ്പ് സര്‍ഫിങ്ങും ചെയ്യാന്‍ തുടങ്ങിയെന്നും നടന്‍ പറയുന്നു.

എനിക്ക് ബ്രേക്ക് കിട്ടുന്ന സമയത്തൊക്കെ ഞാന്‍ വര്‍ക്കലയില്‍ പോയി സര്‍ഫ് ചെയ്യും. ഐ റിയലി ലവ് ദ സീ. ഞാന്‍ താമസിക്കുന്നതും മുംബൈയിലും കൊച്ചിയിലുമായാണ്. രണ്ടും കടലിന് അടുത്താണ്.

ഇപ്പോള്‍ മുംബൈയില്‍ വീട് ഷിഫ്റ്റ് ചെയ്തപ്പോഴും കടല്‍ ഫേസ് ചെയ്തുകൊണ്ടുള്ള ഒരു അപ്പാര്‍ട്ട്മെന്റ് ആയിരുന്നു ഞാന്‍ നോക്കിയത്. പക്ഷെ എന്റെയടുത്തുള്ള കാശ് വെച്ച് എനിക്ക് കിട്ടിയില്ല,” സുദേവ് ചിരിച്ചുകൊണ്ട് പറയുന്നു.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് സുദേവിന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ജൂണ്‍ പത്തിന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ തുറമുഖം സിനിമയെ പറ്റി സംസാരിക്കവെ, കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രത്യേക അനുഭവം പറയാനുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്‍ തുറന്നുപറഞ്ഞത്.