ഒരമ്മ എന്റെ മുഖത്ത് കാർക്കിച്ച് തുപ്പി തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് നടൻ സുധീര്‍..!

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയാർജ്ജിച്ച താരമാണ് സുധീര്‍ സുകുമാരന്‍. താരം സിനിമക്ക് പുറമെ പരമ്പരകളിലും തിളങ്ങി നിൽക്കുന്ന താരമാണ്. കുറച്ചു നാൾ മുൻപ് തനിക്ക് ക്യാൻസർബാധിച്ചെന്നും പിന്നീട് ഈ രോഗത്തെ മറികടക്കാൻ താൻ…

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയാർജ്ജിച്ച താരമാണ് സുധീര്‍ സുകുമാരന്‍. താരം സിനിമക്ക് പുറമെ പരമ്പരകളിലും തിളങ്ങി നിൽക്കുന്ന താരമാണ്. കുറച്ചു നാൾ മുൻപ് തനിക്ക് ക്യാൻസർബാധിച്ചെന്നും പിന്നീട് ഈ രോഗത്തെ മറികടക്കാൻ താൻ നടത്തിയ പോരാട്ടങ്ങളെകുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് താരം രംഗത്ത് വന്നിരുന്നു. ഇപ്പോൾ അഭിനയത്തിനിടയിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരമിപ്പോൾ. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പരമ്പരയിൽ അഭിനയിച്ചപ്പോൾ ആണ് തന്നെ കൂടുതൽ വ്യക്തികൾ തിരിച്ചറിയാൻ തുടങ്ങിയതെന്നും ഒരു അഭിമുഖത്തിനിടയിൽ താരം പറയുന്നു. ദിലീപ് നായകനായ കൊച്ചിരാജാവ് എന്ന ചിത്രത്തിലെ മുത്തു എന്ന കഥാപാത്രം ചെയ്തതിൽ പിന്നയനാണ് മിന്നുകെട്ട് എന്ന പരമ്പരയിൽ അഭിനയിക്കാൻ എത്തുന്നത്.

അതികം വൈകാതെ തന്നെ പരമ്പര റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ആ പരമ്പരയിൽ സ്വാര്‍ത്ഥനായിട്ടുള്ള ഭര്‍ത്താവിന്റെ വേഷമാണ് താൻ അഭിനയിച്ചത്. ഭാര്യയായ കഥാപാത്രം തന്നെക്കാൾ മുകളിൽ മറ്റൊന്നിനെയും സ്നേഹിക്കരുത് എന്ന ഒരു തരം മാനസിക രോഗിയായ വ്യക്തിയുടെ റോൾ ആയിരുന്നു അത്. മാനസിക രോഗിയായ ഉണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വെറുത്തിരുന്നു. ആ പരമ്പരയിൽ അഭിനയിക്കുന്ന സമയത്ത് ഷൂട്ടിങ്ങിനായി പോകാൻ റയിൽവേ സ്റ്റേഷനിൽ എത്തി. പെട്ടെന്ന് ട്രെയിൻ കാത്ത് നിന്ന എന്നെ ഒരമ്മ വന്ന് മുഖത്ത് കാർക്കിച്ച് തുപ്പി. എന്നിട്ട് കുറെ തെറിയും പറഞ്ഞു അവർ പോയി. ശേഷം ആ തുപ്പൽ കൈകൊണ്ട് തുടച്ച് മാറ്റുകയായിരുന്നു. പിന്നീട് സീരിയൽ നിന്നും വിട്ട് സിനിമയിൽ സജീവം ആകുകയായിരുന്നു എന്നും സുധീര്‍ സുകുമാരന്‍ പറയുന്നു.