സുധീഷിന്റെ തുരുത്ത് ഈ വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു

സുരേഷ് ഗോപാല്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന തുരുത്ത് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. സുധീഷ് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ഈ മാസം 31ന് പ്രദര്‍ശനത്തിന് എത്തും. ക്വയിലോണ്‍ ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍…

സുരേഷ് ഗോപാല്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന തുരുത്ത് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. സുധീഷ് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ഈ മാസം 31ന് പ്രദര്‍ശനത്തിന് എത്തും. ക്വയിലോണ്‍ ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖം കീര്‍ത്തി ശ്രീജിത്താണ് നായിക.

തലചായ്ക്കാന്‍ ഇടമില്ലാത്ത അനാഥ കുടുംബം തുരുത്തു തേടി സഞ്ചരിക്കുന്ന തോണി യാത്രയാണ് പ്രമേയം. മണ്‍ട്രോത്തുരുത്തിലായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ അനാഥനായ പുരുഷനും ഗര്‍ഭിണിയായ അയാളുടെ ഭാര്യയും അഞ്ചുവയസുകാരനായ മകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ മുഖത്തല സംഭാഷണം എഴുതുന്നു. ലാല്‍ കണ്ണനാണ് ഛായാഗ്രാഹകന്‍. 16 ദിവസത്തെ ചിത്രീകരണമാണ്. നീണ്ടവര്‍ഷങ്ങളിലെ സഹനട വേഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടന്‍ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു.

സുധീഷ്, കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം ജി സുനില്‍കുമാര്‍, ഷാജഹാന്‍ തറവാട്ടില്‍, കെപിഎസി പുഷ്പ, മധുസൂദനന്‍, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍, മനീഷ്‌കുമാര്‍, സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം സാജന്‍ ബാലന്‍, സുരേഷ് ഗോപാല്‍. ഛായാഗ്രഹണം ലാല്‍ കണ്ണന്‍, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സംഗീതം രാജീവ് ഓ എന്‍ വി, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.