‘നമുക്ക് ലോകത്തെ മാറ്റണമെങ്കിൽ ആദ്യം സ്വയം മാറണം’, സുധി പൊന്നാനിയുടെ വിജയഗാഥ 

പൊന്നാനിക്കാരനായ സുധി ഇന്ന് വളരെ തിരക്കുള്ള ഒരു ഇംഗ്ലീഷ് പരിശീലകനാണ്. ഇംഗിഷ് കെയർ എന്ന അക്കാഡമിയുടെ അക്കാദമിയിലെ ചീഫ് ഇംഗ്ലീഷ് ട്രെയ്നർ ആണ് ഇന്ന് സുലീഷ് കുമാർ എന്ന സുധി. സ്കൂളിൽ വെച്ച്  ഇംഗ്ലീഷ്…

പൊന്നാനിക്കാരനായ സുധി ഇന്ന് വളരെ തിരക്കുള്ള ഒരു ഇംഗ്ലീഷ് പരിശീലകനാണ്. ഇംഗിഷ് കെയർ എന്ന അക്കാഡമിയുടെ അക്കാദമിയിലെ ചീഫ് ഇംഗ്ലീഷ് ട്രെയ്നർ ആണ് ഇന്ന് സുലീഷ് കുമാർ എന്ന സുധി. സ്കൂളിൽ വെച്ച്  ഇംഗ്ലീഷ് പരീക്ഷയ്ക്ക് പൂജ്യം മാർക്ക് വാങ്ങിയ സുധി എങ്ങനെ ഇന്ന് ഇംഗ്ലീഷ് ട്രെയ്നറായി ? കൂലിപ്പണി, സെയിൽസ്മാനായി, കൺസ്ട്രക്ഷൻ വർക്കിൽ  ജോലി ചെയ്തിരുന്നു. എന്നാൽ ഇവിടെല്ലാം പരാജയം എട്ടു വാങ്ങി.

ഒരിക്കൽ  ജോലിക്കു പോയ സുധി വർക്ക്സൈറ്റിൽ ചെന്നപ്പോഴാണ് മനസിലാക്കിയത് അത് തന്റെ സുഹൃത്തിന്റെ വീടാണെന്ന്. അന്ന് സുധിക്ക് കുറച്ചു നാണക്കേടുതോന്നിയെങ്കിലും ഉച്ചക്കുള്ള ലാഞ്ചടൈമിൽ ആയാൽ തന്റെ സുഹ്രിയതിനെ പോയ് കണ്ടു സംസാരിച്ചു. അന്ന് തന്റെ സുഹൃത്തു പറഞ്ഞ വാചകമാണ് തന്റെ ജീവിതം മാറ്റിയതെന്ന് സുധി പറയുന്നു. അന്ന് സുഹൃത്തിനോട് സംസാരിക്കാൻ ചെന്നപ്പോൾ അയാൾ പറഞ്ഞു സുഹൃത് എന്തോ എക്‌സാമിനായി തയാറെടുക്കുകയാണ്. ‘ നിനക്കൊക്കെ എന്ത് സുഗമ ഒരു ടെൻഷനുമില്ലല്ലോ എനിക്ക് പക്ഷെ അങ്ങനല്ല എനിക്ക് രക്ഷപ്പെടണം ജീവിതത്തിൽ. അതുകൊണ്ട് എനിക്ക് എക്സാം ഉണ്ട്, പേടിക്കണം, നമുക്ക് പിന്നീട സംസാരിക്കാം എന്നാണ്’. ആ വാക്കുകളാണ് സുധിയെ ഏറെ വിഷമിപ്പിച്ചതും സ്വാതീനിച്ചതും. Sudhi Ponnani

അതാണ് തന്റെ ജീവിതത്തിൽ തനിക്കെന്തെങ്കിലും ആവണം എന്ന വാശി തന്നിൽ ജനിപ്പിച്ചതെന്നുo അദ്ദേഹം പറയുന്നു. അതോടെ തന്റെ ജീവിതത്തിൽ എന്നും വില്ലനായി നിന്ന, തന്നെ പരാജയപ്പെടുത്താൻ എന്നും കൂട്ടുനിന്ന ഇംഗ്ലീഷ് എന്ന ഭാഷ തന്നെ ആദ്യം പഠിക്കുക എന്ന വാശിയായി സുധിക്ക്. അതിനു വേണ്ടി സോഷ്യൽ മെഡിക്കലോ, യൂട്യൂബൊ ഒന്നും സജീവമല്ലാതിരുന്ന സമയത്തു ആ വഴികളെല്ലാം താൻ സ്വന്തമാക്കി.

Sudhi Ponnani

സ്കൂളിൽ മറ്റെല്ലാ വിഷയങ്ങളിലും പാസ് ആവുമായിരുന്നെങ്കിലും ഇംഗ്ലീശ് വളരെ ബുദ്ധിമുട്ടായിരുന്നു സുധിക്ക്. ഒരിക്കൽ ഇംഗ്ലീഷിന് പൂജ്യം വാങ്ങിയ സുധിയെ പരിഹാസർത്ഥം ടീച്ചർ പൂജ്യത്തിനു മുകളിൽ കൊമ്പുകൾ വരച്ചു കൊടുത്തു, അന്ന് കൂട്ടുകാരും ശുദ്ധിയെ കളിയാക്കി. അന്ന് അയാൾ മനസിലാക്കി തനിക്കു വലിയ കഴിവുകൾ ഒന്നും ഇല്ല എന്ന്. പക്ഷെ വർഷങ്ങൾക്കപ്പുറം അതെ സ്കൂളിൽ അതെ ടീച്ചറിന്റെ  മുന്നിലിരുത്തി ടീച്ചറിനെ കുട്ടികൾക്ക് ഹൌ ട്ടോ സ്പീക് ഇംഗ്ലീഷ് എഫക്ടിവിലി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. Sudhi Ponnani

ഇംഗ്ലീഷ് പഠിക്കുന്നത് വളരെ സിമ്പിൾ ആയകാര്യമാണെന്ന് സുധി പറയുന്നത്. അതിനായി ആദ്യമായി വേണ്ടുന്ന ഒരു ആവശ്യകത മാത്രമാണ്. നിങ്ങൾ എന്തിനെയാണ് ഇംഗ്ലീഷ് പഠിക്കുന്നത് എന്ന് ചിന്തിക്കുക. ഒരു നല്ല ജോലിക്കു വേണ്ടി, ഒരു നല്ല ജീവിതത്തിനായി, അങ്ങനെ എന്താണ് നിങ്ങളുടെ ആവശ്യം എന്ന് മനസിലാക്കുക. രണ്ടാമതായി നിങ്ങൾ നാണം വെടിയുക കുറച്ചു വേദനിക്കാൻ  തയ്യാറാവുക. നിങ്ങളെ ചിലപ്പോൾ ആളുകൾ കളിയാക്കുമായിരിക്കും. എന്നാൽ ഇതിനെയെല്ലാം തിരസ്കരിക്കുക. കാരണം ആവശ്യം നിങ്ങളുടെയാണ്. പതിയെ പതിയെ നിങ്ങൾ അതിനെ പരിചയപ്പെടാൻ തുടങ്ങും. ഒരു കുഞ്ഞു നടക്കാൻ പടിക്കുന്നതെങ്ങനെയാണോ അങ്ങനെ നിങ്ങള്ക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും. പ്രാക്ടീസ് ആണ് ശുദ്ധിയെ ഇന്ന് ഈ നിലയിൽ എത്തിച്ചതെന്ന് സുധി പറയുന്നു.