പണ്ട് സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന കാലത്ത് നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുമായിരുന്നു

കഴിഞ്ഞ ദിവസമാണ് ബഷീർ ബാഷിയും കുടുംബവും മശൂറയുടെ പിറന്നാൾ ആഘോഷമാക്കിയത്. ആഘോഷത്തിനിടയിൽ മഷൂറയ്ക്ക് ബഷീർ ഐ ഫോൺ നൽകിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സുഹാനയുടെ കാര്യം ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു ചർച്ചകൾ നടന്നത്. ഇന്നിപ്പോൾ ഇക്കാര്യത്തിൽ…

കഴിഞ്ഞ ദിവസമാണ് ബഷീർ ബാഷിയും കുടുംബവും മശൂറയുടെ പിറന്നാൾ ആഘോഷമാക്കിയത്. ആഘോഷത്തിനിടയിൽ മഷൂറയ്ക്ക് ബഷീർ ഐ ഫോൺ നൽകിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സുഹാനയുടെ കാര്യം ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു ചർച്ചകൾ നടന്നത്. ഇന്നിപ്പോൾ ഇക്കാര്യത്തിൽ സംസാരിച്ചുകൊണ്ട് ഇരുവരും തന്നെ എത്തിയിരിക്കുകയാണ്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. വിഡിയോയിൽ ആദ്യം അലമാര തുറന്ന് അതിലിരിക്കുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഇരുവരും കാണിച്ചു. പിന്നാലെ സുഹാന തന്റെ അമ്മച്ചിയുടെ ഓര്‍മ്മയ്ക്ക് വേണ്ടി എടുത്ത വെച്ച ചില കാര്യങ്ങള്‍ അതിലുണ്ടെന്ന് പറയുകയാണ്. അമ്മച്ചി ഉപയോഗിച്ച് കൊണ്ടിരുന്ന കുട, ബുക്ക്, അമ്മച്ചിയ്ക്ക് ഇഷ്ടപ്പെട്ട കമ്മലുകള്‍ ഒക്കെ സുഹാന കാണിച്ചിരുന്നു. പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം താന്‍ ഉപയോഗിച്ചിരുന്ന ഗ്യാരന്റി ആഭരണങ്ങളാണ് കാണിച്ചത്. ബഷീറുമായിട്ടുള്ള കല്യാണം കഴിഞ്ഞ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മുന്‍പും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നുമില്ലായ്മയിലെ ചില ഓര്‍മ്മകളാണ് ഇതൊക്കെയെന്നാണ് സുഹാന പറയുന്നത്. പണ്ട് സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന കാലത്ത് നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുമായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വര്‍ണ്ണം ഒക്കെ വാങ്ങി ഇട്ട് തുടങ്ങിയത്. അല്ലാതെ പെട്ടെന്ന് കാശുള്ളവരായി വന്നതല്ലെന്നാണ് സുഹാന പറഞ്ഞത്. താന്‍ ബഷീറിന്റെ കൂടെ ഇറങ്ങി വന്ന സമയമാണ്. അന്ന് ഞങ്ങളുടെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബഷീറും മാറി മാറി ഒക്കെയാണ് താമസിച്ചത്. പിന്നെ ലവ് മാര്യേജ് ആകുമ്പോള്‍ സ്വഭാവികമായും പല പ്രശ്‌നങ്ങളും ഉണ്ടകുമല്ലോ. വാടക ഒക്കെ കൊടുക്കണം. വിവാഹത്തിന് ശേഷം താലി മാലയായി ഉപയോഗിച്ചിരുന്നത് സ്വര്‍ണ്ണം ഒന്നും ആയിരുന്നില്ല. സ്വര്‍ണ്ണം അല്ലാത്തത് എനിക്കിട്ടാല്‍ ചൊറിയും. എങ്കിലും ആളുകളുടെ വായടപ്പിക്കാന്‍ ആണ് ഇതൊക്കെ ധരിച്ചിരുന്നത്. ആ കാലമൊന്നും ഒരിക്കലും മറക്കാന്‍ ആകില്ല. അതിന്റെ ഓര്‍മ്മയ്ക്ക് കളയാതെ സൂക്ഷിച്ച് വെച്ചതാണ്. ഇങ്ങനെ കുറെ സാധനങ്ങള്‍ വേറെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതൊക്കെ പെറുക്കി വെക്കാതെ നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ബഷീ ചോദിക്കാറുണ്ട്. പടച്ചോന്‍ ഒരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അതേ ലെവലില്‍ മാത്രമേ ജീവിതം പോകൂ.