കമല്‍ഹാസനെ ചേര്‍ത്ത് പിടിച്ച് സുഹാസിനി! കുറിച്ച വാക്കുകള്‍ മനസ്സ് നിറച്ചെന്ന് ആരാധകര്‍!

സിനിമാ ആസ്വാദകരെല്ലാം ഇന്ന് കമല്‍ഹാസനെയും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ വിക്രത്തേയും ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന നടി സുഹാസിനിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരങ്ങളുടെ കൂടിച്ചേരലുകളും അതിനോട് അനുബന്ധിച്ച് അവര്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും എപ്പോളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

ഇപ്പോഴിതാ മലയാളത്തിന്റേയും പ്രിയ നടിയായ സുഹാസിനി ഉലകനായകന്‍ കമല്‍ഹാസനെ കെട്ടിപ്പിടിച്ചുകൊണ്ട് പങ്കുവെച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തിന് വാക്കുകളോ ഭാഷയോ ആവശ്യമില്ല… ഞാന്‍ ഹലോ എന്ന് പോലും പറയില്ല… അദ്ദേഹത്തെ കാണുമ്പോള്‍ എന്റെ സ്‌നേഹമാണ് ഞാന്‍ പ്രകടിപ്പിക്കാറ്.. സുഹാസിനി കുറിക്കുന്നു..

നിങ്ങളെ കുറിച്ച് ഓര്‍ത്ത് ഞാന്‍ വളരെ സന്തോഷവതിയാണ് ചിറ്റപ്പാ.. ഈ ലോകം മുഴുവന്‍ ആഹ്ലാദിക്കുകയാണ് എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം താരം കുറിച്ച വാക്കുകള്‍. ഈ ഫോട്ടോയും സുഹാസിനി കുറിച്ച വാക്കുകളും ഞങ്ങളുടെ മനസ്സും കണ്ണും നിറച്ചു എന്നാണ് ആരാധകര്‍ കമന്റുകളായി രേഖപ്പെടുന്നതുന്നത്. ഈ സുന്ദര നിമിഷം സുഹാസിനിയ്ക്ക് പകര്‍ത്തി നല്‍കിയത് നടിയും തന്റെ അടുത്ത സുഹൃത്തുമായ ഖുശ്ബു ആണ്.

 

View this post on Instagram

 

A post shared by Suhasini Hasan (@suhasinihasan)

കുഷിന് ഉള്ള നന്ദിയും താരം അറിയിക്കുന്നുണ്ട്. അതേസമം, ഈ ഇമോഷന്‍ എനിക്ക് പകര്‍ത്തേണ്ടിയിരുന്നു.. ഇത് വിലമതിക്കാനാകാത്ത നിമിഷമാണെന്ന് ഖുശ്ബുവും മറുപടി പറയുന്നുണ്ട്. സുഹാസിനി പങ്കുവെച്ച ഈ ഹൃദയം തൊടുത്ത ഫോട്ടോയും വാക്കുകളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

Previous articleമലയാള സിനിമയിലെ ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ?
Next articleവീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി..!! ഇത്തവണയും നല്‍കിയത് ലക്ഷങ്ങള്‍!