Film News

മീശ പിരിയില്ല, തുണി പറിച്ചടിയില്ല,മാസും കോമഡിയും കൊണ്ട് മമ്മൂക്കയുടെ ‘ആറാട്ട’ായ കോട്ടയം കുഞ്ഞച്ചന്‍

തൊണ്ണൂറുകളിലെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മമ്മൂട്ടി കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തില്‍ മമ്മൂട്ടി ശരിക്കും കുഞ്ഞച്ചനായി ജീവിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്. കോമഡിയും പാട്ടുകളുമൊക്കെയായി ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തിയ്യേറ്ററിലെത്തി 33 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ച് സുജ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

കുഞ്ഞച്ചന്‍ ചേട്ടന്‍ വന്നേ, കോട്ടയത്തിന്റെ രോമാഞ്ചം കോട്ടയം കുഞച്ഛന്‍ ചേട്ടന്‍ വന്നേ, 1990 കളില്‍ തീയറ്ററില്‍ വീശിയ കൊടുങ്കാറ്റ് ആയിരുന്നു ‘കോട്ടയം കുഞ്ഞച്ചന്‍’ മലയാളത്തിലെ ഒട്ടുമിക്ക കോമഡി തരങ്ങളും വന്ന് പോയെങ്കിലും അവരെയെല്ലാം സൈഡ് ആക്കി മമ്മൂട്ടി എന്ന നടന്‍ കോമഡി കൊണ്ട് ആറാടിയ സിനിമ എന്ന് തന്നെ കോട്ടയം കുഞ്ഞച്ഛനെ വിശേഷിപ്പിക്കാം ????

മമ്മൂക്കയുടെ ഇന്‍ട്രോ മുതല്‍,’ഒന്ന് രണ്ട് ശെരിയാണല്ലോ രണ്ട് കണ്ണും ഉണ്ടല്ലോ ഇരട്ട കണ്ണന്‍ തന്നെ,’അയ്യോ പ്രൊ എന്ന് പറഞ്ഞാല്‍ പ്രൊഫസര്‍ അല്ല, പ്രൊപ്രൈട്ടര്‍,,, എടാ ഉപ്പുകണ്ടം കോര കഴുവേറിടെ മോനേ ഇറങ്ങി വാടാ,’ഡാ പാപ്പി അപ്പി മാത്ത പോത്ത എവിടെടാ നിന്റെയൊക്കെ ചേട്ടന്‍ ചത്തോ, കണ്ണില്‍ മണ്ണ് വാരി ഇട്ട് അടിക്കാന്‍ ഇതെന്നാടാ പൂഴികടകനോ ‘,,, ‘അയ്യേ ഇവനാണോ പരിഷ്‌ക്കാരി’, ജോഷി ചതിച്ചു ആശാനെ, പക്ഷേ ജോഷിക്ക് പകരം ഞാന്‍ കൊണ്ട് വന്നത് ആരാണെന്നു അറിയേണ്ടേ കോളേജ് കുമാരികളുടെ ഹരമായി മാറിയ ശ്രീ പച്ചക്കുളം വാസു’

മമ്മൂക്കയുടെ ഈ ഡയലോഗ് ഒക്കെ അന്ന് തീയറ്ററില്‍ നിര്‍ത്തതേയുള്ള ചിരിയില്‍ നിറഞ്ഞ കയ്യടിയോടെ ജനങ്ങള്‍ സ്വീകരിക്കുന്നത് ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നു ????
പേര് കേട്ട വലിയ സംവിധായകനില്ല,,,മീശ പിരിയില്ല, തുണി പറിച്ചടിയില്ല, സില്‍ക്ക് സ്മിതയെ കൊണ്ട് വന്ന് എണ്ണ തേല്‍പ്പിക്കുന്നില്ല,എന്നിട്ടും മാസും കോമഡിയും കൊണ്ട് ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി കോട്ടയംകാരന്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ ??

ശെരിക്കും ഒറ്റയാള്‍ പോരാട്ടമായി മമ്മൂക്കയുടെ ‘ആറാട്ട്’ തന്നെ ആയിരുന്നു അന്നത്തെ കാലത്ത് കുഞ്ഞച്ചന്‍ എന്ന് ഹെറ്റര്‍സ് പോലും സമ്മതിക്കും.

Recent Posts

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…

16 mins ago

എനിക്കും, ഭർത്താവിനും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, ശ്രുതി

നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…

2 hours ago

‘ഫഹദ് ട്രാക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു. പാച്ചുവോക്കെ വിജയം നേടാതെ പോയതിന് കാരണം ഇതൊക്കെ തന്നെ’

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…

3 hours ago