“ദിലീപ് സ്വന്തം ഏട്ടനെ പോലെ.. കാവ്യയ്ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഞാന്‍ ഓടിയെത്തും” – സുജ കാര്‍ത്തിക..!!

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസിലെ തെളിവുകളും സാഹചര്യങ്ങളും എല്ലാം ദിലീപ് എന്ന നടന് എതിരെ തിരിയുമ്പോള്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്.…

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസിലെ തെളിവുകളും സാഹചര്യങ്ങളും എല്ലാം ദിലീപ് എന്ന നടന് എതിരെ തിരിയുമ്പോള്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടി ഈയിടെ ഒരു പ്രസ്താവന നടത്തിയപ്പോള്‍ സിനിമാ മേഖലയിലെ ചിലരെയൊക്കെ ഒഴിച്ചാല്‍ ഒട്ടുമിക്ക പേരും അവള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. അപ്പോഴും ചിലര്‍ ദിലീപിനെ ന്യായീകരിച്ച്‌കൊണ്ടിരുന്നു.

ഇപ്പോഴിതാ നടി സുജ കാര്‍ത്തിക ദിലീപിനെയും കുടുംബത്തെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്ത് പ്രശ്‌നം വന്നാലും താന്‍ ദിലീപിന്റെ കുടുംബത്തോടൊപ്പമാണ് നില്‍ക്കുക എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. കാരണം ദിലീപ് തനിക്ക് ഏട്ടനെപ്പോലെയാണ് എന്നാണ് സുജ കാര്‍ത്തിക പറയുന്നത്.

മാത്രമല്ല കാവ്യ അടുത്ത സുഹൃത്താണെന്നും നടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ദിലീപ് തനിക്ക് ഏട്ടനെ പോലെയാണ്, എന്താവശ്യത്തിനും ദിലീപേട്ടനെ തനിക്ക് വിളിക്കാം എന്നും, അന്നും ഇന്നും എന്നും അദ്ദേഹം തനിക്ക് ചേട്ടന്‍ തന്നെ ആയിരിക്കും. കാവ്യ മാധവന് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാം സുജ കൂടെ നിന്നിട്ടുണ്ട്. തന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും എന്തൊക്കെ തിരക്കുകള്‍ ഉണ്ടായാലും താന്‍ അത് മാറ്റിവെച്ച് ഓടിയെത്തും. മഹാലക്ഷ്മിയും മീനാക്ഷിയും തന്റെ സ്വന്തം മക്കളെ പോലെ തന്നെയാണ് എന്ന് സുജ വ്യക്തമാക്കി. കാവ്യയെ സുജ സ്‌നേഹത്തോടെ മീനു എ്ന്നാണത്രെ വിളിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയില്‍ അനിയത്തികുട്ടിയായും സഹനടിയായും തിളങ്ങിയ സുജ കാര്‍ത്തിക ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.