നാത്തൂൻ എന്ന് പറയാൻ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത

തന്റെ നാത്തൂന് ആശംസകൾ അറിയിച്ച് എത്തിയ ഗായിക സിതാര മോഹന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്, തന്റെ ഭര്‍ത്താവ് മോഹന്റെ സഹോദരി സായി ഗീതയ്ക്ക് ജന്മദിന സന്ദേശവുമായിട്ടാണ് സുജാത എത്തിയിരുന്നത് ഞാൻ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോൾ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂൻ എന്ന് പറയാൻ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടി ആയിരുന്നു സായി എന്നുമാണ് സുജാത പറയുന്നത്, കുറിപ്പ് ഇങ്ങനെ,

ഞാൻ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോൾ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂൻ എന്ന് പറയാൻ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടി.ഇന്ന് ഗീതയ്ക്ക് 55 വയസ്സ് തികയുന്നു വിശ്വസിക്കാൻ തന്നെ പ്രയാസം എത്ര വേഗമാണ് സമയം കടന്നു പോകുന്നത്.ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്.

ഒരുപാടുപേർ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്കു ഗീതയുടെ ഒരു ച്ഛായ ഉണ്ട് എന്ന്, ച്ഛായ മാത്രമല്ല ഗീതയുടെയും,മോഹന്റെ അമ്മയുടെ സംഗീതവും ശ്വേതയ്ക്ക് ഒരുപാട് പകർന്നു കിട്ടിയിട്ടുണ്ട്.ചെന്നൈയിൽ കലാക്ഷേത്രയിൽ ഗീത സംഗീതം അഭ്യസിച്ചിരുന്ന സമയത്തു ശ്വേതയ്ക്ക് ഒന്നോരണ്ടോ വയസ്സ്.ആഴ്ച അവസാനങ്ങളിൽ ഞങ്ങളുടെ വീട്ടിൽ ഗീത വരുമ്പോൾ ഏറ്റവും സന്തോഷം ശ്വേതക്ക് ആയിരുന്നു.അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാൻ അത്രയധികം ഇഷ്ടമായിരുന്നു,ഇന്നും ചിറ്റ അവളുടെ favourite ആണ്. ഗീതയ്ക്ക് ശശിക്ക് ഒപ്പവും മകൾ ഐശ്വര്യയ്ക്കും മരുമകൻ വിഷ്ണുവിന് ഒപ്പവും എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇനിയും ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കുന്നു. ഇനി എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും എനിക്ക് മോള് 14 വയസ്സുള്ള ആ പാവാടക്കാരി തന്നെയാണ്…

കുറിപ്പിന് കമെന്റുമായി നിരവധി പേരെത്തിയിട്ടുണ്ട്, ദാസേട്ടന്റെ കൂടെ പാടുന്ന സുജാതയെ ഞാൻ കാണുമ്പോൾ സുജാതക്കു 9 വയസ്സ്. എനിക്കിന്നും സുജാത ഫ്രോക്ക് ഇട്ട സുന്ദരി കുട്ടി ഇതുപോലൊരു അനിയത്തികുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും മോഹിച്ചിട്ടുണ്ട്.. എന്നും പ്രസന്നവതിയായി നന്മയുള്ളവളായിരി ക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ നാത്തൂൻ കുട്ടിക്കും അനിയത്തി കുട്ടിക്കും കുടുംബങ്ങൾക്കും ആശംസകൾ..ശ്വേത ചിറ്റയുടെ മോൾ തന്നെ.ഈ ഫോട്ടോ കാണുമ്പോൾ എന്തൊരു സന്താഷം സരസ്വതീ ദേവി കണ്ട് നു ഗ്രഹിച്ച കുടുംബം എല്ലാ നന്മകളും നേരുന്നു എന്നൊക്കെയാണ് വരുന്ന കമെന്റുകൾ

Previous articleഅന്ന് രാത്രി ദിലീപും കാവ്യയും ഒരു മുറിയിൽ ഉണ്ടയിരുന്നു ഒടുവിൽ റിമിടോമിയുടെ മൊഴിയും
Next articleവിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവ് നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി എലീനാ പടിക്കൽ