മോഹൻലാലിൻറെ ആക്ഷൻ കണ്ടശേഷം അന്ന് സുകുമാരൻ ചെയ്തത് ആരും ചെയ്യാത്ത കാര്യം - മലയാളം ന്യൂസ് പോർട്ടൽ
Film News

മോഹൻലാലിൻറെ ആക്ഷൻ കണ്ടശേഷം അന്ന് സുകുമാരൻ ചെയ്തത് ആരും ചെയ്യാത്ത കാര്യം

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. അങ്ങനെയൊരു അപൂര്‍വ സംഭവമാണ്‌ സുകുമാരന്‍ നായകനായി എത്തുന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ സുകുമാരനെ ഒരു സംഘടന രംഗത്തിൽ സുകുമാരനോപ്പതിനൊപ്പം മോഹൻലാലിനും ഇടിക്കാൻ സംവിധായകന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനു വരാന്‍ വൈകിയതോടെ ഡ്യൂപ്പിനെ വച്ച്‌ ആ രംഗം ചിത്രീകരിക്കേണ്ടി വന്നു, അത് കൊണ്ട് തന്നെ സുകുമാരന്‍ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോള്‍ സംഭവമെല്ലാം മാറിമറിഞ്ഞു.ആ രംഗം വീണ്ടും മാറ്റിയെടുക്കാന്‍ സംവിധായകന്‍ തയ്യാറായി.
കാരണം സംവിധായകനറിയാമായിരുന്നു മോഹൻലാലിൻറെ ആക്ഷൻ സീനിനു ഉണ്ടാകാൻപോകുന്ന മികവ്, മാത്രമല്ല വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിൻറെ റോളിന് സിനിമയിൽ അത് വലിയ പ്രാധാന്യം നൽകും.മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനില്‍ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം വീണ്ടും മാറ്റി ചിത്രീകരിച്ചു. പിന്നീട് മോഹന്‍ലാല്‍ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരന്‍ പോലും അന്തവിട്ടു. താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയില്‍ മനോഹരമായി വന്നപ്പോള്‍ സംവിധായകര്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും സുകുമാരൻ മറന്നില്ല.

Trending

To Top
Don`t copy text!