രണ്ടര വയസ്സിൽ തുടങ്ങിയ അഭിനയം ഒരു കാലത്തെ യവ്വനത്തെ കോരിത്തരിപ്പിച്ച നായിക സുലക്ഷണ ഓർക്കുന്നുണ്ടോ ?

ഒരുകലാത്തെ യവ്വനങ്ങളെ ത്രസിപ്പിച്ച നായികയാണ് സുലക്ഷണ. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും താരത്തെ ഓർക്കാൻ സുലക്ഷണ സമ്മാനിച്ച ഒരു പിടി കഥാപാത്രങ്ങൾ മതിയായിരുന്നു. സെപ്റ്റംബർ ഒന്ന് നടി സുലക്ഷണയുടെ ജന്മദിവസമായിരുന്നു.1965 സെപ്റ്റംബർ ഒന്നിന് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം…

ഒരുകലാത്തെ യവ്വനങ്ങളെ ത്രസിപ്പിച്ച നായികയാണ് സുലക്ഷണ. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും താരത്തെ ഓർക്കാൻ സുലക്ഷണ സമ്മാനിച്ച ഒരു പിടി കഥാപാത്രങ്ങൾ മതിയായിരുന്നു. സെപ്റ്റംബർ ഒന്ന് നടി സുലക്ഷണയുടെ ജന്മദിവസമായിരുന്നു.1965 സെപ്റ്റംബർ ഒന്നിന് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം എന്ന സ്ഥലത്ത് ജനിച്ച അവർ രണ്ടര വയസ്സിൽ തന്നെ നടനംതുടങ്ങി.’കാവ്യതലെെവി’എന്ന ചിത്രത്തിൽ ബാലനായ ശ്രീകൃഷ്ണവേഷത്തിലായിരുന്നുഅത്.തമിഴ്,മലയാളം,തെലുങ്ക്,കന്നട എന്നീ ഭാഷകളിലെ സിനിമകളിലും പിന്നീട് സീരിയലുകളിലുമായി അഭിനയം തുടർന്നു.ഏകദേശം 450 പരം സിനിമകളിൽ (പലഭാഷകളിലായി) സുലക്ഷണ അഭിനയിച്ചു.

പ്രശസ്ത സംഗീത സംവിധായകൻ ശ്രീ എംഎസ്സ് വിശ്വനാഥൻെറ മകനായ ഗോപീകൃഷ്ണനെ വിവാഹം കഴിച്ച അവർക്ക് മൂന്നു ആൺമക്കളാണുള്ളത്. മലയാളത്തിൽ സുലക്ഷണ അഭിനയിച്ച ചിത്രങ്ങൾ: വസന്തോത്സവം(ഡബ്ബിംങ്ങ്) ,ന്യായവിധി,പ്രത്യേകം ശ്രദ്ധിക്കുക,പൂമുഖപ്പടിയിൽ നിന്നെയും കാത്ത്,ഇവിടെ എല്ലാവർക്കും സുഖം,ചെപ്പ്,തൂവാനത്തുമ്പികൾ,മൂന്നാംപക്കം,സ്വാഗതം,വന്ദനം,ചെറിയ ലോകവും വലിയ മനുഷ്യരും,ഈ തണുത്ത വെളുപ്പാൻകാലത്ത്,കടത്തനാടൻ അമ്പാടി,ഒളിയമ്പുകൾ,സൺഡേ 7 പിഎം,ഞാൻ ഗന്ധർവ്വൻ,നയം വ്യക്തമാക്കുന്നു,നംമ്പർ 66മധുരബസ്സ്,ഏഴാം സൂര്യൻ എന്നിവയാണ്.