‘എന്റെ കാശ്, എന്റെ സൗകര്യം, എന്റെ ശരീരം’ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്

ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുമെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ കുറിപ്പ്. എന്റെ ശരീരം, എന്റെ കാശ്, എന്റെ സ്വാതന്ത്ര്യം… അങ്ങനെയുള്ള കാഴ്ചപ്പാട് ദശലക്ഷക്കണക്കിന് ആള്‍ക്കാരെ മരണത്തിലേക്ക് തള്ളി…

ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുമെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ കുറിപ്പ്. എന്റെ ശരീരം, എന്റെ കാശ്, എന്റെ സ്വാതന്ത്ര്യം… അങ്ങനെയുള്ള കാഴ്ചപ്പാട് ദശലക്ഷക്കണക്കിന് ആള്‍ക്കാരെ മരണത്തിലേക്ക് തള്ളി വിടുമെന്നും കുറിപ്പില്‍ പറയുന്നു.
‘അസിത്രോമൈസിന്‍’ ഏതാണ്ട് കപ്പലണ്ടി പോലെയാണിപ്പോള്‍ വിറ്റഴിയുന്നത്. നല്ല ചൂടുള്ള കപ്പലണ്ടി. ബീച്ചില്‍ നടക്കുമ്പോള്‍ കപ്പലണ്ടി വാങ്ങി കഴിക്കുന്നത് പോലെ അസിത്രോമൈസിന്‍ ചറ പറാന്ന് ആള്‍ക്കാര്‍ വാങ്ങിക്കഴിക്കുന്നു. കോവിഡ്19ന് ഒരു ഫലവും അടിസ്ഥാനപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത അസിത്രോമൈസിന്‍ സ്വയം വാങ്ങി അകത്താക്കുന്നവര്‍ പതിനായിരക്കണക്കിനെന്നും അദ്ദേഹം പറഞ്ഞു.

‘അസിത്രോമൈസിൻ’ ഏതാണ്ട് കപ്പലണ്ടി പോലെയാണിപ്പോൾ വിറ്റഴിയുന്നത്. നല്ല ചൂടുള്ള കപ്പലണ്ടി. ബീച്ചിൽ നടക്കുമ്പോൾ കപ്പലണ്ടി വാങ്ങി കഴിക്കുന്നത് പോലെ അസിത്രോമൈസിൻ ചറ പറാന്ന് ആൾക്കാർ വാങ്ങിക്കഴിക്കുന്നു. കോവിഡ്19ന് ഒരു ഫലവും അടിസ്ഥാനപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത അസിത്രോമൈസിൻ സ്വയം വാങ്ങി അകത്താക്കുന്നവർ പതിനായിരക്കണക്കിന്. വീടുകളിൽ ധാരാളംപേർ ചികിത്സിക്കുന്നത് കൊണ്ട് സ്വയം വാങ്ങി കഴിക്കൽ റോക്കറ്റ് വേഗത്തിൽ.

അസിത്രോമൈസിൻ മാത്രമല്ല, പല ആന്റിബയോട്ടിക്കളും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി കഴിക്കുന്നവർ നിരവധി. അങ്ങനെയങ്ങ് വാങ്ങിക്കഴിക്കാൻ തുടങ്ങുന്നതിനുമുൻപ്  ചില കാര്യങ്ങൾ പരിഗണിക്കപ്പെടണം.

എന്റെ കാശ്

എന്റെ സൗകര്യം

എന്റെ ശരീരം

അങ്ങനെ കരുതുന്നവർ ഈ പഠനം ഒന്ന് ശ്രദ്ധിക്കണം.

2019ലെ മാത്രം ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പഠനം!

ഈ ലാൻസെറ്റ് പഠനം വളരെ വലുതും വിപുലവുമാണ്.

ലോകം നേരിടാൻ പോകുന്ന അത്യന്തം ഗുരുതരമായ ആൻറിബയോട്ടിക് റസിസ്റ്റൻസും തന്മൂലമുണ്ടാകുന്ന മരണങ്ങളിലെക്കും  വിരൽ ചൂണ്ടുന്നു. ആന്റിബയോട്ടിക്കുകൾ എന്നാൽ ജീവൻ രക്ഷിക്കുന്ന മരുന്നുകൾ. വളരെ ലഘുവായി പറഞ്ഞാൽ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്ന്. അത് വെറുതെയങ്ങ് സ്വയം വാങ്ങി ഉപയോഗിച്ചാൽ ‘കണ്ണുപൊത്തി’ ഈ കണക്കുകൾ കേൾക്കണം.

2019 ലെ ഈ പഠനത്തിൽ ആ കൊല്ലം മാത്രം ആന്റി മൈക്രോബിയൽ “റസിസ്റ്റൻസ്” കാരണം 50 ലക്ഷം പേർ ലോകത്തെമ്പാടുമായി മരിക്കുന്നു. അതിൽതന്നെ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കുള്ള ആന്റിബയോട്ടിനാണ് ഏറ്റവും കൂടുതൽ റസിസ്റ്റൻസ്. കൃത്യമായ അളവിൽ കൃത്യമായ ദിവസങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. അതാണ് പരിഹാരമാർഗം.

ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് മരുന്നുകളുടെ പ്രവർത്തനത്തെ തകർക്കും. കൃത്യമായ അളവിലും തോതിലും കഴിക്കാതിരിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ ഗുരുതരമാക്കുന്നു.

എന്റെ ശരീരം

എന്റെ കാശ്

എന്റെ സ്വാതന്ത്ര്യം

അങ്ങനെയുള്ള കാഴ്ചപ്പാട്  ദശലക്ഷക്കണക്കിന് ആൾക്കാരെ മരണത്തിലേക്ക് തള്ളി വിടും. ഞാനൊരല്പം ആൻറിബയോട്ടിക് കഴിച്ചാൽ അതെങ്ങനെയെന്നാവും ചോദ്യം. ആവശ്യമില്ലാതെ ആൻറിബയോട്ടിക് കഴിച്ചാൽ ശരീരത്തിലുള്ള അണുക്കൾക്ക് അതിനെതിരെ പ്രവർത്തിക്കുവാനുള്ള ശക്തി ലഭിക്കും. അത് മറ്റുള്ളവരെയും ബാധിക്കും. എന്നാൽ ബദലായി പുതിയ പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെടുന്നുമില്ല.

ഇതൊക്കെ കേട്ടിട്ട് ആവശ്യത്തിന് ആന്റിബയോട്ടിക് കഴിക്കാതിരുന്നാൽ അതും പ്രശ്നമാകും. ഓർക്കണം. ആന്റിബയോട്ടിക്കുകൾ മാത്രമല്ല എല്ലാ മരുന്നുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൃത്യമായ തോതിൽ കൃത്യമായ അളവിൽ. അതുകൊണ്ട് ഈ കോവിഡ് കാലത്ത് പ്രത്യേകിച്ച് “അരുതരുതരുതരുതസിത്രോമൈസിൻ” !

https://www.facebook.com/drsulphi.noohu/posts/5484843938198948