50ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍!!! കുഞ്ഞുങ്ങള്‍ക്കൊപ്പം വൈറല്‍ ഡാന്‍സ് ചെയ്ത് സുമ ജയറാം, കണ്ണെടുക്കാതെ കണ്‍മണികള്‍!!!

മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് നടി സുമ ജയറാം. ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കാനുള്ള പ്രധാന കാരണം അവര്‍ അവതരിപ്പിച്ച വ്യത്യസ്തമായ വേഷങ്ങളാണ്. അഭിനയത്തില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുകയാണ് താരം. എങ്കിലും ആരാധകര്‍…

മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് നടി സുമ ജയറാം. ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കാനുള്ള പ്രധാന കാരണം അവര്‍ അവതരിപ്പിച്ച വ്യത്യസ്തമായ വേഷങ്ങളാണ്. അഭിനയത്തില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുകയാണ് താരം. എങ്കിലും ആരാധകര്‍ ഇന്നും സുമയെ ഓര്‍ക്കുന്നുണ്ട്.

1988ല്‍ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് സുമ എത്തിയത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഇഷ്ടം, ക്രൈം ഫയല്‍, ഭര്‍ത്താവ് ഉദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയവയെല്ലാം സുമ അഭിനയിച്ച ചിത്രങ്ങളില്‍ ശ്രദ്ധേയമായതാണ്. മമ്മൂട്ടിക്കൊപ്പം കുട്ടേട്ടന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച താരത്തിനെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നതാണ്.

മൂന്നുവര്‍ഷം മുന്‍പായിരുന്നു താരം വിവാഹിതയായത്. 2018 ല്‍ തന്റെ ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പിനെയാണ് വിവാഹം ചെയ്തത്. 50 വയസ്സിലാണ് സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങളെത്തിയത് സോഷ്യലിടത്ത് വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ഇതാ താരം തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. തന്റെ രണ്ടു കുഞ്ഞുങ്ങളെയും ഇരുവശങ്ങളിലും കസേരയില്‍ ഇരുത്തി അവര്‍ക്ക് നടുവില്‍ നൃത്തം വയ്ക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

രണ്ടു കുഞ്ഞുങ്ങളും അമ്മയുടെ ഡാന്‍സിനൊപ്പം സന്തോഷിക്കുന്നത് വീഡിയോയില്‍ കാണാം.”താങ്ക് ഗോഡ്” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ ഈയടുത്ത് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് വൈറലായിരുന്നു.1990ല്‍ സില്‍ക്ക് സ്മിതയോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹം തോന്നിയത് കൊണ്ട് തന്നെയാണ് താന്‍ ഇടവേള എടുത്തതെന്നും താരം പറഞ്ഞിരുന്നു.