സുമംഗലീ വിലാപം വിങ്ങിപൊട്ടുന്നു ഹൃത്തടം വിലങ്ങണിയുന്നു കൈകൾ വേദന തിങ്ങുമീ ജീവിതം വിലോലെ നിനക്ക് ജന്മപാപം കണ്ണീരുണങ്ങാത്ത കവിളിണ കൈപ്പുനീരുറവ ചൊടികളില്‍ എന്തിനുകണ്മണീ നീയെന്നും കാലം കൊഴിയാന്‍ കാത്തു നില്പൂ ആലംബം തേടുന്ന നേരം കൈത്താങ്ങായാരെയോതേടുംനേരം നീലാകാശം നിന്നെ നോക്കി ആര്‍ത്തട്ടഹസിക്കുന്നുവോ സഖിയെ തിരയുന്ന നേരം
അരക്കില്ലമൊരുക്കി ചുടുന്നു നൊമ്പരം മിഴികളില്‍ ചാലായ് തോരാക്കണ്ണീര്‍ മഴചൂടി ഉയിര്‍ത്തെഴുന്നേല്‍ക്ക നീ അംഗനേ ഉയിര്‍വിന്നായ് പുതു ജന്മം തേടൂ ഉള്ളു തുറക്കനീ ഉറക്കെ പറയുക പ്രതികരണ ശേഷി പ്രകടമാക്കുക സതിയനുഷ്ഠിക്കേണ്ട സീതയുമാവേണ്ട നീ സൂര്യശോഭപോല്‍ വിളങ്ങട്ടെ സീമന്തരേഖ തന്‍ ചെഞ്ചോരച്ചുവപ്പ്.
