10 കോടിയുടെ ഭാഗ്യ ദേവത എത്തിയത് നടിയുടെ വീട്ടില്‍!!!

കേരള സംസ്ഥാന ലോട്ടറി സമ്മര്‍ ബമ്പര്‍ നേടിയ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഇത്തവണ ഭാഗ്യദേവത എത്തിയത് നടിയുടെ വീട്ടിലേക്കാണ്. നടി രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയ ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്. അസം…

കേരള സംസ്ഥാന ലോട്ടറി സമ്മര്‍ ബമ്പര്‍ നേടിയ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഇത്തവണ ഭാഗ്യദേവത എത്തിയത് നടിയുടെ വീട്ടിലേക്കാണ്. നടി രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയ ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്.

അസം സ്വദേശിയാണ് ആല്‍ബര്‍ട്ട് ടിഗയ്ക്കാണ്. വര്‍ഷങ്ങളായി രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബര്‍ട്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് കൊച്ചിയിലെ ബാങ്കില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. 10 കോടിയാണ് സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്.

1995 മുതല്‍ നടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബര്‍ട്ട്. ഏജന്‍സിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് ഭാഗ്യവിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി പറയുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് വില.

പത്ത് കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും.

രണ്ടാം സമ്മാനം ലഭിച്ചത് SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്ക് തന്നെയാണ്. പൂര്‍ണ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.