‘ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…?’

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാന്‍. കുടുംബ ചിത്രം എന്ന ലേബലില്‍ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ അവസാനിക്കുന്ന സിനിമയാണ് ‘മേപ്പടിയാന്‍’. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും,…

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാന്‍. കുടുംബ ചിത്രം എന്ന ലേബലില്‍ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ അവസാനിക്കുന്ന സിനിമയാണ് ‘മേപ്പടിയാന്‍’. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍മ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷം അടുത്ത ദിവസം തിയേറ്ററുകളിലെത്തുന്ന സാഹചര്യത്തില്‍ മേപ്പടിയാനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സുനിത ദാസ് പങ്കുവെച്ച കുറിപ്പില്‍ ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…? ആ സിനിമയില്‍ തന്റെ കഥാപാത്രം സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോയെന്ന് ചോദിക്കുന്നു.

‘ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…? ആ സിനിമയില്‍ തന്റെ കഥാപാത്രം സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ? ആ വണ്ടിയുടെ റെലവന്‍സ് തന്നെ ആ സിനിമയില്‍ ഒന്ന് നോക്കൂ. അതിലൂടെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റും ഞങ്ങള്‍ പറയുന്നില്ല. ഞാനും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് അതുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞിട്ടുമില്ല. വളര്‍ന്നുവന്ന ചില സാഹചര്യങ്ങളുണ്ടെന്നും പെട്ടെന്ന് അതൊക്കെ ചെയ്യരുത് എന്ന് പറഞ്ഞാല്‍ കാര്യമില്ല.. എന്നും ഉണ്ണിമുകുന്ദന്‍ ഇന്റര്‍വ്യൂയില്‍ പറയുന്നു.
അതുപോലെ ഹനുമാന്‍ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ താന്‍ ഭയങ്കര ഇതാണെന്നൊക്കെയാണ് പറയുന്നത്. ഒരാളുടെയും അടുത്ത് പോയി നിങ്ങള്‍ അമ്പലത്തില്‍ പോകരുതെന്നോ പള്ളിയില്‍ എന്തിനാണ് പോകുന്നത് എന്നൊക്കെ ചോദിക്കാറോ പറയാറോ ഇല്ല…..

അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഞാന്‍… ”അമ്പലത്തില്‍ കയറി താന്‍ കുറി തൊട്ടതാണ് പ്രശ്‌നം എങ്കില്‍ ഇനി വരുന്ന പത്ത് സിനിമയിലും അമ്പലത്തില്‍ കയറും കുറിയും തൊടുമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതിനെ സംബന്ധിച്ച് എത്ര ചര്‍ച്ച വന്നാലും വിഷയമല്ല…” ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന പുതീയ വസിനിമയില്‍ ഉണ്ണിമുകുന്ദന്‍ മുസ്ലീം കഥാപാത്രമാണ്, അദ്ദേഹം നിസ്‌കരിക്കുന്നുണ്ട് അതെന്താണ് ആരും ചര്‍ച്ചയാക്കാത്തത്..? അനൂപ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ദിവ്യ പിള്ളൈ, ബാല, ആത്മീയ രാജന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത്… പ്രത്യേക അജണ്ടയോടെ നിര്‍മ്മിക്കുന്ന ചിത്രങളെയാണ് എതിക്കുന്നത്… അല്ലാതെ സാധാരണ ചിത്രങ്ങളെയല്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന്‍ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു.