സണ്ണി ലിയോണിയെ ഇനി ഇന്ത്യയില്‍ കയറ്റില്ല…!? താരത്തിന്റെ നൃത്തച്ചുവടുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് സന്യാസിമാരുടെ പരാതി..!!

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ തന്നെ അറിയപ്പെടുന്ന നടിയാണ് സണ്ണി ലിയോണ്‍. നീല ചിത്രങ്ങളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്സ് ആന്റ് റിട്ടയര്‍മെന്റ്…

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ തന്നെ അറിയപ്പെടുന്ന നടിയാണ് സണ്ണി ലിയോണ്‍. നീല ചിത്രങ്ങളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരുപാട് ആരാധകരുടെ മനം കവര്‍ന്ന നടിയെ ഇനി ഇന്ത്യയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഥുരയിലെ ഒരുപറ്റം സന്യാസിമാര്‍.

അതിനുണ്ടായ കാരണവും ഈ വാര്‍ത്തയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനത്തിന് എതിരെയാണ് മഥുരയിലെ സന്യാസിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ സണ്ണിയുടെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്‍മാര്‍ പരാതിപ്പെടുന്നു. വീഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കനിക കപൂറും അരിന്ദം ചക്രബര്‍ത്തിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് എതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനം കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറയുന്നത്. സണ്ണിയുടെ നൃത്തത്തിലെ ചുവടുകള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നതാണ് മറ്റൊരു ആരോപണം. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആണ് ഐറ്റം സോംഗ് ആയി ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.