മാഡ് ഹാറ്ററായി സണ്ണി , ജോക്കറായി ഡാനിയേൽ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി…

പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്.കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു തുടങ്ങിയവയൊക്കെയാണ് ഹാലോവീനുമായി ബന്ധപ്പെട്ട പരിപാടികൾ. നിരവധി താരങ്ങളാണ് ഇത്തവണ ഹാലോവീൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിയിൽ താരസുന്ദരി സണ്ണി ലിയോണിയും കുടുംബവും ഹാലോവീൻ ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹോളിവുഡ് സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു സണ്ണിയും കുടുംബവും. ജോക്കറായി ഡാനിയേലും, കുട്ടി റയയായി നിഷയും എത്തിയപ്പോൾ ഇളയമാക്കൽ ബ്ലിപ്പിയായും അസ്ഥികൂടമയുമാണ് എത്തിയത്. സണ്ണി ആകട്ടെ, മാഡ് ഹാറ്ററിന്റെ വേഷത്തിലും. സുന്നിയുടെയും കുടുംബത്തിന്റെയും ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നതും. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹാലോവീൻ ആശംസകളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്.