സംവിധായകന് അനുരാഗ് കശ്യപ് ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍.
അനുരാഗ് കശ്യപിനൊപ്പം നില്ക്കുന്ന ചിത്രവും പങ്കുവച്ച് സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന സാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്.
സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നാണ് അവര്‍ കുറിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു. സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്.
ജീവിതത്തില്‍ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും അവര്‍ ചിത്രത്തിനൊപ്പം കുറിച്ചു. അനുരാഗ് കശ്യപും ഇതേ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.