കുഞ്ഞനിയന്മാര്‍ക്ക് രാഖി കെട്ടി നിഷ!!! രക്ഷാബന്ധന്റെ മനോഹര ചിത്രങ്ങളുമായി സണ്ണി ലിയോണ്‍

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കളുടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് സണ്ണി ലിയോണ്‍. കുഞ്ഞനിയന്മാരായ നോഹയ്ക്കും ആഷറിനും രാഖി കെട്ടിക്കൊടുക്കുന്ന മൂത്തമകള്‍ നിഷ, ഇവരുടെ ചിത്രങ്ങളാണ് സണ്ണി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സ്‌നേഹചിത്രത്തിന് നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.

സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ശക്തി വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധന്‍ ദിനം. സഹോദരനോടുള്ള സ്‌നേഹത്തിന്റെ പ്രതീതിയായി സഹോദരി കൈയില്‍ രാഖി കെട്ടികൊടുക്കുകയാണ് പതിവ്.

നിഷ ഒരു ‘മിനി മമ്മ’യാണെന്ന് സണ്ണി ലിയോണ്‍ പറയാറുണ്ടായിരുന്നു. ഒരു മൂത്ത സഹോദരി എന്ന നിലയില്‍ നിഷ കുഞ്ഞനിയന്മാരെ സംരക്ഷിക്കാറുണ്ടെന്നും സണ്ണി മക്കളെ കുറിച്ച് മുന്‍പ് പറഞ്ഞിരുന്നു.

മൂത്തമകള്‍ നിഷ താരത്തിന്റെ ദത്തുപുത്രിയാണ്. നോഹ, ആഷര്‍ എന്നീ ഇരട്ട ആണ്‍കുട്ടികള്‍ വാടകഗര്‍ഭപാത്രത്തിലൂടെ പിറന്നവരുമാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും മക്കളോടൊപ്പം സമയം ചെലവഴിക്കുന്ന മാതൃകയായ അമ്മയാണ് സണ്ണി ലിയോണ്‍.

2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. അന്ന് സണ്ണിയുടെ മാതൃകാ തീരുമാനത്തിനെ നിരവധി ആളുകള്‍ അഭിനന്ദിച്ചിരുന്നു.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

Previous articleബിഗ് ബോസില്‍ നഷ്ടപ്പെട്ടതിനെ ഗോവയില്‍ വെച്ച് കണ്ടുകിട്ടി’!!! ബിഗ് ബോസിലെ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ അമൃത സുരേഷ്
Next articleഇന്നൊരു സ്പെഷ്യല്‍ ഡേ… മകനും ഭര്‍ത്താവിനുമൊപ്പം പുതിയ സന്തോഷം പങ്കുവച്ച് വീണ നായര്‍