ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത് ; ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട് !

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ബോളിവുഡ് സിനിമയിലൂടെയാണ് സണ്ണി തന്റെ കരിയർ തുടങ്ങിയതെങ്കിലും നീലച്ചിത്രങ്ങളിലേക്ക് താരം. ലോകം മുഴുവൻ ആരാധകരുള്ള സണ്ണി ലിയോണി. ബോളിവുഡിൽ നിന്നും തെലുങ്ക് സിനിമയിലേക്കും പിന്നെ തമിഴ് സിനിമയിലേക്കും…

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ബോളിവുഡ് സിനിമയിലൂടെയാണ് സണ്ണി തന്റെ കരിയർ തുടങ്ങിയതെങ്കിലും നീലച്ചിത്രങ്ങളിലേക്ക് താരം. ലോകം മുഴുവൻ ആരാധകരുള്ള സണ്ണി ലിയോണി. ബോളിവുഡിൽ നിന്നും തെലുങ്ക് സിനിമയിലേക്കും പിന്നെ തമിഴ് സിനിമയിലേക്കും ചേക്കേറിയ താരം ഇപ്പോൾ മലയാള സിനിമയിലും തന്റെ സാന്നിദ്യം അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇന്നിപ്പോൾ വൈറൽ ആകുന്നത് താരം പങ്കെടുത്ത ഒരു പരിപാടിക്കിടയിൽ സണ്ണി പറഞ്ഞ കാര്യങ്ങൾ ആണ്. തന്റെ മുൻകാമുകനെ കുറിച്ചാണ് സണ്ണി പരിപാടിയിൽ പറഞ്ഞത്. പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ റസൽ ആയിരുന്നു സണ്ണിയുടെ മുൻകാമുകൻ. എന്നാൽ പാതിവഴിയിൽ ആ ബന്ധം ഉപേക്ഷിയ്ക്കുകയായിരുന്നു. തൻറെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനം ആയിരുന്നു റസലുമായുള്ള ബന്ധം എന്നാണ് സണ്ണി പരിപാടിക്കിടയിൽ പറഞ്ഞത്. ‘ഞങ്ങള്‍ എല്ലാ നശിപ്പിച്ചു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു.  പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങള്‍ ഡേറ്റ് ചെയ്തത്? ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു.’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. എന്നാൽ റസൽ ജീവിതത്തിൽ നിന്നും പോയതിനു ശേഷം സണ്ണി ഡാനിയേൽ വെബ്ബറിനെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. മൂന്ന് പേരെയും സണ്ണിയും ഡാനിയലും ദത്തെടുക്കുകയായിരുന്നു.