ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു !! താരത്തിന്റെ രഹസ്യ പൂന്തോട്ടത്തിൽ നിന്നുമുള്ള ചിത്രങ്ങൾ വൈറൽ

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു, കുടുംബ സമേതമാണ് താരം രാജ്യത്ത് നിന്നും പുറത്ത് പോയത്. കുടുംബ സമേതം ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണുള്ളത്. മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊപ്പമുള്ള ചിത്രം അടക്കം പങ്കുവച്ചു…

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു, കുടുംബ സമേതമാണ് താരം രാജ്യത്ത് നിന്നും പുറത്ത് പോയത്. കുടുംബ സമേതം ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണുള്ളത്. മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊപ്പമുള്ള ചിത്രം അടക്കം പങ്കുവച്ചു കൊണ്ട് സണ്ണി തന്നെയാണ് ഈ വിവരം അറിയിച്ചത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.

sunny leoneമാതൃദിനത്തിനുള്ള ആശംസയും താരം പങ്കുവച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയിലൂടെ ആരാധകരെ രസിപ്പിക്കാന്‍ സണ്ണി ആരംഭിച്ച ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന ചാറ്റ് ഷോ വന്‍ വിജയമായിരുന്നു. താരം ലോസ് ആഞ്ചല്‍സിലെത്തിയ വിവരം ഇപ്പോഴാണ് പുറത്ത് വന്നത്. തന്റെ മക്കള്‍ക്ക് കുടുതല്‍ സുരക്ഷിതമായ ഇടം വേണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ലോസ് ആഞ്ചല്‍സിലെത്തിയതെന്ന് സണ്ണി പറയുന്നു.

തങ്ങളുടെ രഹസ്യ പൂന്തോട്ടത്തില്‍ നിന്നുമാണ് സണ്ണി മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.കുട്ടികള്‍ നമ്മുടെ പ്രഥമ പരിഗണനയായി വരുമ്ബോള്‍ സ്വന്തം കാര്യങ്ങള്‍ പിന്നിലേക്ക് മാറി നില്‍ക്കുമെന്ന് സണ്ണി പറയുന്നു. അതുകൊണ്ടാണ് താനും ഡാനിയലും മക്കളുമായി തങ്ങളുടെ മറ്റൊരു വീടായ ലോസ് ആഞ്ചല്‍സിലെത്തിതെന്നും താരം പറയുന്നു.