സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയോക്കെ!

തെന്നിന്ത്യയിലെ ബോളിവുഡിലും ഒരുപാട് ആരാധകർ ഉള്ള നായികയാണ് സണ്ണി ലിയോൺ. നല്ല ഒരു അഭിനേത്രിക്ക് പുറമെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് താൻ എന്നും താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍…

തെന്നിന്ത്യയിലെ ബോളിവുഡിലും ഒരുപാട് ആരാധകർ ഉള്ള നായികയാണ് സണ്ണി ലിയോൺ. നല്ല ഒരു അഭിനേത്രിക്ക് പുറമെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് താൻ എന്നും താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമായിരുന്നു. എന്നാൽ കുറച്ച് നാളുകളായി തരാം സിനിയമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. മലയാളത്തിൽ അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളി ആരാധകരും ഏറെയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

sunny leone about past
sunny leone about past

തന്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. താരം ഒരു മലയാള സിനിമയിൽ ഇപ്പോൾ അഭിനയിക്കാൻ പോകുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നടന്നത്. അതിന്റെ സന്തോഷത്തിൽ ആണ് മലയാളി ആരാധകരും. കഴിഞ്ഞ ദിവസം ആണ് താരം തന്റെ പത്താം വിവാഹവാർഷികം ആഘോഷിച്ചത്. ഭർത്താവ് ഡാനിയലുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സണ്ണി ഈ കാര്യം ആരാധകരുമായി പങ്കുവെച്ചതും. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയ. ഇപ്പോഴിതാ സന്തോഷകരമായ ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് തുറന്ന് പറയുകയാണ് സണ്ണി.

sunny leone new happiness
sunny leone new happiness

ഭർത്താവിനൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദാമ്പത്യത്തിന്റെ വിജയത്തിന് വേണ്ട അഞ്ചു ടിപ്‌സുകൾ താരം പറഞ്ഞത്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാൻ ശ്രദ്ധിക്കേണ്ട ടിപ്‌സുകൾ എന്നാണു താരം പറഞ്ഞിരിക്കുന്നത്.