അപ്പനിൽ നിന്ന് തനിക്ക് പലതും പഠിക്കാക്കാൻ കഴിഞ്ഞെന്ന് സണ്ണി വെയ്ൻ

സണ്ണി വെയ്ൻ പ്രധാന കഥാപാത്രമായി എത്തിയ സിനിമയായിരുന്ന ‘അപ്പൻ’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം കണ്ടുകഴിഞ്ഞാലും മനസിൽ മായാതെ നിൽക്കുന്ന ഒരു ക്ഥാപാത്രമായിരുന്നു.സണ്ണി വെയ്ൻ അവതരിപ്പിച്ച ‘ഞ്ഞൂഞ്’ എന്ന കഥാപാത്രം. തനിക്ക ല്ഭിച്ച…

സണ്ണി വെയ്ൻ പ്രധാന കഥാപാത്രമായി എത്തിയ സിനിമയായിരുന്ന ‘അപ്പൻ’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം കണ്ടുകഴിഞ്ഞാലും മനസിൽ മായാതെ നിൽക്കുന്ന ഒരു ക്ഥാപാത്രമായിരുന്നു.സണ്ണി വെയ്ൻ അവതരിപ്പിച്ച ‘ഞ്ഞൂഞ്’ എന്ന കഥാപാത്രം. തനിക്ക ല്ഭിച്ച മികച്ച കഥാപാത്രമാണെന്ന് പറയുകയാണ് സണ്ണി വെയ്ൻ.

സിനിമയിൽ നിന്ന് തനിക്ക് ഉണ്ടായ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. നമ്മൾ വർക്ക് ചെയ്ത സിനിമ ആളുകൾ ഏറ്റെടുത്തതിൽ വളരെ അധികം സന്തോഷം ഉണ്ടെന്നും. കൂടെ വർക്ക് ചെയ്ത എല്ലാവരുമായി വളരെ സന്തോഷത്തടെ വർക്ക് ചെയ്ത സിനിമയായിരുന്നു. വളരെ സീരിയസിട്ടാണ് സിനിമ കടന്നു പോവുന്നത് അതിനാൽ തന്നെ തന്നെ സെറ്റിലും ആ സീരിയസ്ൻസ് ഉണ്ടായിരുന്നു.പിന്നെ ആദ്യമായാണ് ഞാൻ ഇത്തരത്തിലുള്ള വേഷം ചെയ്യുന്നത്. റബർ ടാപ്പിങ്ങുകാരനായ ഞ്ഞൂഞ്ഞാവാൻ സെറ്റിന്റെ അടുത്തുള്ള ചേട്ടന്മാർ തന്നെ റബർ ടാപ്പിങ്ങു ചെയ്യാൻ പഠിപ്പിച്ചു തന്നിരുന്നു.അത് തനിക്ക് വലിയൊരു അനുഭവമായിരുന്നു.

അതുപോലെ തന്നെ ഞാൻ പലപ്പോഴും സെറ്റിൽ നിന്ന് അതേ വേഷത്തിലാണ് ഹോട്ടലിലേക്ക്് പോവുന്നത് അതിനാൽ തന്നെ സെറ്റിലും എനിക്കുമായി അവിടുത്തെ നാട്ടുകാർ ഭക്ഷണം കൊണ്ടു തരാറുണ്ടായിരുന്നുവെന്നും. അപ്പൻ’ എന്ന ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും ഒന്നിനൊന്നു മികച്ചത് ആണെന്നും സണ്ണി വെയ്ൻ പറഞ്ഞു പലരും വിളിച്ച് തന്റെയും മറ്റു കഥാപാത്രങ്ങളഉടെ വിശേഷം തിരക്കുന്നത് വളരെയധികം സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും സണ്ണി വെയ്ൻ പറഞ്ഞു.

‘ഫ്രഞ്ച് വിപ്ലവം’ എന്ന സിനിമയ്ക്ക് ശേഷം മജു  സംവിധാനം ചെയ്ത ചിത്രമാണ് ‘അപ്പൻ’.അലൻസിയർ,അനന്യ, ഗ്രേസ് ആൻറണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, ഉണ്ണി രാജ, വിജിലേഷ്,ദ്രുപദ് കൃഷ്ണ ,അഷ്‌റഫ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ടൈനി ഹാൻസ്‌സ് പ്രൊഡക്ഷൻസ് സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് അപ്പൻ നിർമ്മിച്ചിരിക്കുന്നത്.