‘അടിത്തട്ട്’ ജീവന്‍ പണയം വെച്ച് എടുത്ത സിനിമ..! – സണ്ണി വെയ്ന്‍

മത്സ്യ തൊഴിലാളികളുടെ ജീവിതം തുറന്ന് കാട്ടിയ അടിത്തട്ട് എന്ന സിനിമ മലയാളി പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാ അനുഭവമാകുന്നു. മികച്ചൊരു തീയറ്റര്‍ അനുഭവം തന്നെ സമ്മാനിച്ച സിനിമയാണ് അടിത്തട്ട് എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷനും…

മത്സ്യ തൊഴിലാളികളുടെ ജീവിതം തുറന്ന് കാട്ടിയ അടിത്തട്ട് എന്ന സിനിമ മലയാളി പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാ അനുഭവമാകുന്നു. മികച്ചൊരു തീയറ്റര്‍ അനുഭവം തന്നെ സമ്മാനിച്ച സിനിമയാണ് അടിത്തട്ട് എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷനും പറയുന്നത്. ഭൂരിഭാഗവും കടലില്‍ തന്നെ ചിത്രീകരിച്ച സിനിമയൈ കുറിച്ച് ചിത്രത്തിലെ നടന്‍ സണ്ണി വെയ്ന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. എല്ലാ സിനിമകളും നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ചെയ്യുന്നത്.

പക്ഷേ ഈ സിനിമ ശരിക്കും ഞങ്ങള്‍ ഇരുപത്തി അഞ്ചോളം പേര്‍ ജീവന്‍ പണയം വെച്ചാണ് ചെയ്തത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. അടിത്തട്ട് എന്ന സിനിമ ജീവന്‍ പണയം വെച്ച് ചെയ്ത സിനിമയാണ് എന്ന് ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും എന്നാണ് താരം പറയുന്നത്. കാരണം, അത്രയും മോശമായൊരു കാലാവസ്ഥയില്‍ ഞങ്ങള്‍ എല്ലാവരും കൂടി കടലില്‍ പോയി..

സിനിമയുടെ യൂണിറ്റിനേയും ഭക്ഷണം തരുന്ന ചേട്ടന്മാരേയും എല്ലാവരേയും കൂട്ടി ഞങ്ങള്‍ ഒരുമിച്ച് സാഹസികമായ ഒരു യാത്രയാണ് ചെയ്തത്. അങ്ങനെ വളരെ കഷ്ടപ്പെട്ട് പോയിട്ടാണ് ഈ സിനിമ ഞങ്ങള്‍ കടലില്‍ പോയി ഷൂട്ട് ചെയ്ത് കൊണ്ടുവന്നത് എന്നും അടിത്തട്ട് എന്ന സിനിമയെ കുറിച്ച് സണ്ണി വെയ്ന്‍ പറയുന്നു..

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയെ കുറിച്ച് റിലീസിന് മുന്‍പ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഷൈന്‍ ടോം ചാക്കോയും പറഞ്ഞിരുന്നു. കടലില്‍ പോയി ഷൂട്ട് ചെയ്യുന്നതില്‍ യാതൊരു കോംപ്രമൈസിനും ചിത്രത്തിന്റെ സംവിധായകനും തയ്യാറായിരുന്നില്ല എന്നാണ് ഷൈന്‍ ടോം ചാക്കോ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ സിനിമയെ കുറിച്ച് പറഞ്ഞത്. ഒരു മത്സ്യ തൊഴിലാളിയുടെ ജീവിതം പൂര്‍ണമായും അറിഞ്ഞ് പഠിച്ചാണ് സംവിധായകന്‍ ജിജോ ആന്റണി ഈ സിനിമ എടുത്തിരിക്കുന്നത്.

ഖൈസ് മിലന്റെ രചനയില്‍ ജിജോ ആന്റണിയുടെ കരിയറിലെ തന്നെ മികച്ചൊരു സിനിമ എന്ന് തന്നെയാണ് അടിത്തട്ടിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കാതെ പ്രേക്ഷകനോട് പറയാനുള്ള കാര്യം കൃത്യമായി പറയാന്‍ മികച്ചൊരു തിരക്കഥ ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയത് ഖൈസിയാണ്. ചിത്രത്തിലെ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായപ്പോള്‍ അടിത്തട്ട് സിനിമ മലയാളി സിനിമാ ആസ്വാദകര്‍ക്ക് മികച്ചൊരു തീയറ്റര്‍ അനുഭവം ആയി മാറുകയാണ്.