ഒരാളെ നമ്മൾ ഒരിക്കൽ പ്രണയിച്ച് കഴിഞ്ഞാൽ പിന്നെ അദ്ദേഹം നമ്മുടെ മനസ്സിൽ നിന്നും പോകില്ല - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരാളെ നമ്മൾ ഒരിക്കൽ പ്രണയിച്ച് കഴിഞ്ഞാൽ പിന്നെ അദ്ദേഹം നമ്മുടെ മനസ്സിൽ നിന്നും പോകില്ല

വൈശാലി എന്ന ഒറ്റചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സുപര്ണ, സിനിമയിലെ താരത്തിന്റെ നായകനായി എത്തിയാണ് സഞ്ജയ് മിത്രയെ ആണ് താരം പിന്നീട് വിവാഹം കഴിച്ചതും, എന്നാൽ അധിക നാൾ ഇവരുടെ ദാമ്പത്യം നീണ്ടു നിന്നില്ല, ഇരുവരും പുനര്‍വിവാഹിതരാവുകയായിരുന്നു പിന്നീട്. വേര്‍പിരിഞ്ഞതിന് ശേഷം രണ്ടാളും സന്തോഷത്തോടെയാണ് കഴിയുന്നത്.  ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് സുപർണ, വിവാഹമോചിതരായെങ്കിലും തങ്ങള്‍ക്കിടയില്‍ ശത്രുതയില്ലെന്ന് പറയുകയാണ് സുപര്ണ. സഞ്ജയുമായി വേര്‍പിരിഞ്ഞെങ്കിലും ആ പ്രണയം ഇപ്പോഴും മനസ്സിൽ ഉണ്ടെന്നാണ് സുപര്ണ പറയുന്നത്.

Suparna Anand

Suparna Anand

ഒരാളോട് ഒരിക്കല്‍ പ്രണയം തോന്നിയാല്‍ ജീവിതാവസാനം വരെ അത് കൂടെയുണ്ടാവും. പ്രണയിച്ച് വിവാഹിതരായെങ്കിലും ഇടയ്ക്ക് വെച്ച് വഴിപിരിയേണ്ടി വന്നു. അദ്ദേഹത്തിന് എന്റെ ജീവിതത്തില്‍ നിന്നും പോവേണ്ടി വന്നു, ദൈവം നേരത്തെ തീരുമാനിച്ചതായിരിക്കാം അത്. എന്നാണ് താരം പറയുന്നത്, റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിലേക്ക് സഞ്ജയും സുപര്‍ണയും ഒരുമിച്ചെത്തിയിരുന്നു. സഞ്ജയുടെ എപ്പിസോഡ് കഴിഞ്ഞതിന് ശേഷമായാണ് സുപര്‍ണയ്‌ക്കൊപ്പമായും എത്തിയത്.

വെറും നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ നായികമാരിൽ ഒരാളായി മാറിയ താരമാണ് സുപർണ. ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപര്ണ മലയാള സിനിമയിലേക്ക് എത്തുന്നത്. അതി സുന്ദരിയായ സുപർണ വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി. അതിനു ശേഷം ഞാൻ ഗന്ധർവനിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രണ്ടു ചിത്രങ്ങളും വളരെ ഹിറ്റ് ആയതോടെ താരത്തിന് ആരാധകരുടെ എണ്ണവും കൂടി. അതിനു ശേഷം ജയറാമിനൊപ്പം നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ഉത്തരം എന്ന ചിത്രത്തിലും താരം അഭിനയിച്ചു.ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപർണ മലയാളത്തിലേക്ക് എത്തിയത്.ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപർണ. എന്നാൽ അധികം നാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം രണ്ടു വർഷങ്ങൾക്ക് ശേഷം താരം വീണ്ടും വിവാഹിതയാകുകയായിരുന്നു. സിനിമയിലേക്ക് തിരിച്ചു വരാൻ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്.

Trending

To Top