വൈശാലി എന്ന ഒറ്റ ചിത്രത്തിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സുപർണ ആനന്ദ്. ഭരതൻ ആണ് സുപർണ്ണയെ മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്. അതിനു ശേഷം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ കുറച്ച് മലയാള ചിത്രം കൂടി താരം ചെയ്തു. ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടു മൂന്ന് മലയാള ചിത്രത്തിൽ അഭിനയിച്ച് കഴിഞ്ഞു താരം തന്റെ ആദ്യ ചിത്രമായ വൈശാലിയിലെ നായകനെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾ മാത്രം നീണ്ടുനിന്ന ആ വിവാഹബന്ധം ഇരുവരും വേർപെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ കൂടി വന്നതാണ് വേർപിരിയലിന്റെ കാരണം. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ഇരുവരും വീണ്ടും അടുത്ത വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

Suparna Anand
തങ്ങളുടെ മക്കളെ സുപര്ണ നന്നായി തന്നെയാണ് നോക്കി വളർത്തിയതെന്നും അതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും ആദ്യ ഭർത്താവായ സഞ്ജയ് മിത്ര പറഞ്ഞിരുന്നു.വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ഞങ്ങൾ തമ്മിൽ ശത്രുത ഇല്ല എന്നും സഞ്ജയ് പറഞ്ഞിരുന്നു. ഞങ്ങളുടെ മൂത്ത മകനെ കാണാൻ അവന്റെ അച്ഛനെ പോലെ തന്നെയാണെന്നും സ്നേഹിച്ച ആൾ സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ടെന്നും സുപര്ണ പറഞ്ഞു. അദ്ദേഹത്തിനോടുള്ള എന്റെ പ്രണയത്തിന് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും അത് പഴയ തീവ്രതയോടെ ഇന്നും നിലനിൽക്കുന്നുവെന്നും സുപര്ണ പറഞ്ഞു.
സഞ്ജയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം വീണ്ടും സിനിമയിലേക്ക് വരാൻ തയ്യാറെടുക്കുമ്പോൾ ആണ് സുപർണ്ണ വീണ്ടും വിവാഹിതയാകുന്നത്. പിന്നാലെ മക്കൾ കൂടി ജനിച്ചതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷമായി കഴിയുന്ന താരം മുംബയിൽ ബിസിനസ്സ് നോക്കി നടത്തുകയാണ്.
